KERALATop News

കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ രൂപംകൊണ്ടിട്ട് ഇന്ന് 100 വര്‍ഷം

ന്യൂഡല്‍ഹി : കമ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ത്യയില്‍ രൂപം കൊണ്ടിട്ട് ഇന്ന് ഒരു നൂറ്റാണ്ട്. സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളുടെ ഭാഗമായി ബ്രിട്ടീഷ് ഇന്ത്യ വിട്ടുപോവുകയും ബോള്‍ഷെവിക് വിപ്ലവനായകന്‍ ലെനിനുമായി ബന്ധം പുലര്‍ത്തുകയും ചെയ്തവരാണ് പാര്‍ട്ടി രൂപീകരണത്തിന് മുന്‍കൈ എടുത്തത്. 1920 ഒക്ടോബര്‍ 17ന് താഷ്‌കെന്റില്‍ ചേര്‍ന്ന രൂപീകരണയോഗം മുഹമ്മദ് ഷഫീഖിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തു.എം എന്‍ റോയി ആയിരുന്നു മുഖ്യസംഘാടകന്‍. എവലിന്‍ റോയ്, അബനി മുഖര്‍ജി, റോസ ഫിറ്റിന്‍ഗോവ്, മുഹമ്മദ് അലി, ആചാര്യ എന്നിവരും പങ്കെടുത്തു. ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് യോജിച്ച പാര്‍ട്ടി പരിപാടി തയ്യാറാക്കാന്‍ തീരുമാനിച്ചു. താഷ്‌കെന്റില്‍ പരിശീലനകേന്ദ്രം തുടങ്ങി. ഇന്ത്യയില്‍നിന്നെത്തിയ വിദ്യാര്‍ഥികളാണ് പരിശീലനം നേടിയവരില്‍ ഏറിയപങ്കും. ഇന്ത്യയില്‍ പാര്‍ട്ടി കെട്ടിപ്പടുക്കാനായി മടങ്ങിയ ഇവരില്‍ 10 പേരെ ബ്രിട്ടീഷ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.ഇന്ത്യയില്‍ പാര്‍ട്ടി കെട്ടിപ്പടുക്കാനുള്ള പ്രവര്‍ത്തനങ്ങളെ ഇത് തളര്‍ത്തിയില്ല. മുസഫര്‍ അഹമ്മദ്, എസ് എ ഡാങ്കെ, ശിങ്കാരവേലു ചെട്ടിയാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ 1921-22 കാലത്ത് അന്നത്തെ ബോംബെ, കല്‍ക്കത്ത, മദ്രാസ്, ലാഹോര്‍, കാണ്‍പുര്‍ എന്നിവിടങ്ങളില്‍ കമ്യൂണിസ്റ്റ് ഗ്രൂപ്പുകള്‍ സ്ഥാപിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close