KERALANEWS

കരടയ്ക്കാവൂര്‍ പോക്സോ കേസില്‍ പോലീസിനു വീഴ്ചപറ്റി; അഡ്വക്കേറ്റ് എന്‍. സുനന്ദ

തിരുവനന്തപുരം:തിരുവനന്തപുരം കടയ്ക്കാവൂര്‍ പോക്സോ കേസില്‍ പോലീസ് എഫ്.ഐ.ആര്‍. തയ്യാറാക്കിയതില്‍ വീഴ്ചപറ്റിയതായി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ അഡ്വക്കേറ്റ് എന്‍. സുനന്ദ. വിവരം നല്‍കിയ വ്യക്തിയുടെ സ്ഥാനത്ത് തന്റെ പേര് നല്‍കിയത് ശരിയായ നടപടിയല്ലെന്ന് എന്‍. സുനന്ദ പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു. കേസിന് ആസ്പദമായ കാര്യങ്ങളെ കുറിച്ച് പ്രതികരിക്കാനില്ലെന്നും എന്‍. സുനന്ദ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. മകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് പോക്‌സോ ചുമത്തി കടയ്ക്കാവൂരില്‍ പോലീസ് അമ്മയെ അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവത്തിലാണ് പോലീസിനെതിരെ സി.ഡബ്ല്യൂ.സി. ചെയര്‍പേഴ്സണ്‍ രംഗത്തെത്തിയത്. അറസ്റ്റിലായ യുവതി നിലവില്‍ റിമാന്‍ഡിലാണ്.കേസിന്റെ എഫ്.ഐ.ആറില്‍ വിവരം നല്‍കിയ വ്യക്തിയുടെ സ്ഥാനത്ത് സുനന്ദയുടെ പേരാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ താന്‍ ഇത്തരത്തിലൊരു വിവരം നല്‍കിയിട്ടില്ലെന്നാണ് സുനന്ദ പറയുന്നത്. മാത്രമല്ല, എഫ്.ഐ.ആര്‍. തയ്യാറാക്കിയതില്‍ പോലീസിന് വീഴ്ച പറ്റിയെന്നും സുനന്ദ ആരോപിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close