Breaking NewsKERALANEWSTop News

കരാറില്‍ നിന്ന് കെഎസ്‌ഐഎന്‍സി പിന്മാറിയത് എന്തുകൊണ്ട്‌ ? ഇഎംസിസി ഡയറക്ടര്‍ ഷിജു വര്‍ഗീസ്

തിരുവനന്തപുരം: യാനങ്ങള്‍ നിര്‍മ്മിക്കാനുള്ള കരാറില്‍ നിന്ന് കെഎസ്‌ഐഎന്‍സി പിന്മാറിയത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കണമെന്ന് ഇഎംസിസി ഡയറക്ടര്‍ ഷിജു വര്‍ഗീസ്. സര്‍ക്കാര്‍ നയത്തിന് വിരുദ്ധമെങ്കില്‍ അത് വിശദീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. 2950 കോടിയുടെ കരാറാണ് റദ്ദാക്കിയത്. ഗ്ലോബല്‍ കമ്പനിയാണ് തങ്ങളുടേതെന്നും പദ്ധതിയെ കുറിച്ച് ന്യൂയോര്‍ക്കിലെത്തിയ മന്ത്രിയോട് വിശദമായി സംസാരിച്ചുവെന്നും ഷിജു പറഞ്ഞു. രണ്ട് വര്‍ഷമായി ഇതിന് വേണ്ടി പ്രവര്‍ത്തിച്ചു. ഇതിന് എന്ത് മറുപടിയാണ് സര്‍ക്കാരിനുള്ളതെന്ന് വിശദീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
2019 ല്‍ കണ്‍സപ്റ്റ് നോട്ട് കൊടുത്തു. 2020-21 കാലം വരെ എന്തുകൊണ്ട് ഈ നയം ഒരു ചര്‍ച്ചയിലും കമ്പനി അധികൃതരോട് വ്യക്തമാക്കിയില്ലെന്നും അദ്ദേഹം ചോദിച്ചു.ആദ്യം മന്ത്രിമാരെയും പിന്നീട് വകുപ്പ് സെക്രട്ടറിമാരെയും പിന്നീട് അസന്റ് കേരളയില്‍ വന്നു. മുഖ്യമന്ത്രിയെ നേരിട്ട് കണ്ടു. അപ്പോഴൊന്നും ഇതേക്കുറിച്ച് ബോധ്യപ്പെടുത്തിയില്ല. രണ്ട് ദിവസം മുന്‍പാണ് നയത്തിന്റെ കാര്യം മാധ്യമങ്ങളില്‍ വന്നത്. പിന്നെന്തിനാണ് 2021 ല്‍ ഫിഷറീസ് മന്ത്രിയുടെ ഓഫീസില്‍ നിന്ന് എന്‍ഡിഎ ക്ലിയറന്‍സിന് വേണ്ടി എന്തിന്റെ പേരിലാണ് ബന്ധപ്പെട്ടതെന്നും അദ്ദേഹം ചോദിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close