കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് ഡിജിസിഎയുടെ താല്‍ക്കാലിക വിലക്ക്

ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി. മണ്‍സൂണ്‍ കാലയളവിലേക്കാണ് വിലക്കുള്ളത്. വെള്ളിയാഴ്ച എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം കരിപ്പൂരില്‍ ലാന്‍ഡിങിനിടെ തകര്‍ന്നുവീണ് നാല് ദിവസത്തിന് ശേഷമാണ് വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത്. കനത്ത മഴ ലഭിക്കുന്ന വിമാനത്താവളങ്ങളുടെ പ്രത്യേക ഓഡിറ്റ് ഏവിയേഷന്‍ റെഗുലേറ്റര്‍ നടത്തുമെന്ന് ഡിജിസിഎയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു. നിരോധന സമയപരിധിയെക്കുറിച്ച് ചോദിച്ചപ്പോള്‍, ”തീയതി നിശ്ചയിച്ചിട്ടില്ല” എന്നാണ് ഡിജിസിഎ ഉദ്യോഗസ്ഥര്‍ പറഞ്ഞത്. മണ്‍സൂണ്‍ അവസാനിക്കുന്നതുവരെ ഞങ്ങള്‍ കാത്തിരിക്കും, ധാരാളം ജാഗ്രതയോടെ ഞങ്ങള്‍ അത് ചെയ്യുന്നു,” അദ്ദേഹം പറഞ്ഞു.
വലിയ ഇന്ധന ടാങ്ക് ഉള്ള വൈഡ് ബോഡി വിമാനങ്ങളായ ബി 747, എ 350 എന്നിവയ്ക്ക് ഇ 73-ഉം എ 320 ഉം പോലുള്ള ഇടുങ്ങിയ വലിപ്പം കുറഞ്ഞ വിമാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കൂടുതല്‍ ദൂരം സഞ്ചരിക്കാനാകും. വൈഡ് ബോഡി വിമാനത്തിന് ടേക്ക് ഓഫ് ചെയ്യാനും ലാന്‍ഡ് ചെയ്യാനും കൂടുതല്‍ റണ്‍വേ നീളം ആവശ്യമാണ്. കോഴിക്കോട് വിമാനത്താവളത്തിന്റെ റണ്‍വേ 10 ന് ഏകദേശം 2,700 മീറ്ററാണ് നീളം. 2019 മുതല്‍ ഈ വിമാനത്താവളത്തില്‍ വൈഡ് ബോഡി വിമാനങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതിയുണ്ട്. പ്രതിവര്‍ഷം കനത്ത മഴ ബാധിക്കുന്ന മുംബൈ, ചെന്നൈ തുടങ്ങിയ വിമാനത്താവളങ്ങളില്‍ പ്രത്യേക ഓഡിറ്റ് നടത്തുമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു.
ദുബായില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് വെള്ളിയാഴ്ച രാത്രി കരിപ്പൂരിലെ റണ്‍വേയില്‍ നിന്ന് 35 അടി താഴേക്ക് പതിക്കുകയും രണ്ട് കഷണങ്ങളായി വിഭജിക്കപ്പെടുകയും ചെയ്തത്. അപകടത്തില്‍ രണ്ട് പൈലറ്റുമാര്‍ ഉള്‍പ്പെടെ 18 പേര് കൊല്ലപ്പെടുകയും ചെയ്തിരുന്നു. കോഴിക്കോട് വിമാനാപകടത്തില്‍ പരിക്കേറ്റ 74 യാത്രക്കാരെ പൂര്‍ണ്ണ ആരോഗ്യം നേടിയ ശേഷം ആശുപത്രികളില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതായി വിമാനക്കമ്പനി അറിയിച്ചു. അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ (ഐസിഎഒ) സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി കോഴിക്കോട് വിമാനത്താവളത്തില്‍ റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ (റെസ) സജ്ജീകരിച്ചിട്ടുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രി ഹര്‍ദീപ് സിംഗ് പുരി തിങ്കളാഴ്ച പറഞ്ഞിരുന്നു.