KERALATop News

കരിപ്പൂര്‍ അപകടം: നഷ്ടപരിഹാരം നല്‍കാന്‍ വ്യോമയാന മന്ത്രാലയം ഉത്തരവിട്ടു

കോഴിക്കോട്: കരിപ്പൂര്‍ വിമാന അപകടത്തില്‍പെട്ടവര്‍ക്ക് നഷ്ടപരിഹാരത്തുക നല്‍കാന്‍ വ്യോമയാന മന്ത്രാലയം ഉത്തരവിട്ടു. അന്വേഷണം വൈകുന്നതു മൂലം നഷ്ടപരിഹാരം വൈകുന്നതായി കഴിഞ്ഞ ദിവസം മീഡിയ മംഗളം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കരിപ്പൂര്‍ അപകടത്തില്‍ 18 പേരാണ് മരിച്ചത്. പൈലറ്റും സഹപൈലറ്റും നാല് കുട്ടികളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. കോഴിക്കോട് , മലപ്പുറം ജില്ലകളിലെ ആശുപത്രികളിലായി 143 പേര്‍ ചികിത്സയിലുണ്ട്. അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കും പരിക്കേറ്റവര്‍ക്കും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കഴിഞ്ഞ ദിവസം ധന സഹായം പ്രഖ്യാപിച്ചിരുന്നു. മരിച്ചവര്‍ക്ക് പത്ത് ലക്ഷം രൂപയും സാരമായി പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും നിസാര പരിക്കുള്ളവര്‍ക്ക് 50,000 രൂപയുമാണ് സര്‍ക്കാരുകള്‍ പ്രഖ്യാപിച്ചത്. അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഇന്‍ഷ്വര്‍ ചെയ്തത് 375 കോടി രൂപക്കാണ് . രാജ്യത്തെ നാല് പൊതുമേഖല ഇന്‍ഷ്വറന്‍സ് കമ്പനികളുടെ കണ്‍സോര്‍ഷ്യമാണ് വിമാനത്തെ ഇന്‍ഷ്വര്‍ ചെയ്തത്. നഷ്ടപരിഹാര ബാധ്യത കുറക്കുന്നതിന് വേണ്ടി വിദേശത്തുള്ള ഇന്‍ഷ്വറന്‍സ് കമ്പനികളില്‍ പുനര്‍ ഇന്‍ഷ്വറന്‍സ് നല്‍കിയിട്ടുമുണ്ട്.

അഞ്ച് തൊഴിലാളികളെ കാണാതായിമംഗലാപുരം അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് മോണ്‍ഡ്രിയല്‍ കരാറടിസ്ഥാനത്തില്‍ നഷ്ടപരിഹാരം നല്‍കണമെന്ന അന്നത്തെ വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേലിന്റെ നിര്‍ദേശം വിമാനക്കമ്പനി നടപ്പിലാക്കിയിരുന്നില്ല. പലര്‍ക്കും പലവിധത്തിലാണ് നഷ്ടപരിഹാരം വിതരണം നടത്തിയത്. അപകടത്തില്‍ മരിച്ച 15-ഓളം കുടുംബങ്ങള്‍ക്ക് പ്രിയപ്പെട്ടവരുടെ മൃതദേഹാവശിഷ്ടം പോലും ലഭിച്ചില്ല. ദുരന്തത്തില്‍ 103 പുരുഷന്‍മാരും 32 സ്ത്രീകളും 23 കുട്ടികളുമാണ് മരിച്ചത്. ഇതില്‍ നാല് കൈകുഞ്ഞുങ്ങളും ഉണ്ടായിരുന്നു. മരിച്ചവരില്‍ 58 പേരും മലയാളികളായിരുന്നു. പലര്‍ക്കും പകുതി തുക കിട്ടാന്‍ തന്നെ വര്‍ഷങ്ങളോളം കോടതി കയറി ഇറങ്ങേണ്ടിയും വന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close