KERALANEWS

കരിപ്പൂർ സ്വർണ്ണക്കടത്ത് കേസ്: ജയിലിലിരുന്നും അധോലോകം കളിക്കുന്നത് ടിപി വധക്കേസ് പ്രതികൾ; കോടി സുനിയുടെയും മുഹമ്മദ് ഷാഫിയുടെയും വീട്ടിൽ കസ്റ്റംസ് റെയ്ഡ്

കണ്ണൂര്‍: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ ടി.പി.വധക്കേസ് പ്രതികളായ കൊടി സുനിയുടേയും മുഹമ്മദ് ഷാഫിയുടേയും വീട്ടില്‍ റെയ്ഡ് നടത്തി കസ്റ്റംസ് ഉദ്യോഗസ്ഥർ. കടത്ത് സ്വർണ്ണം കവരാൻ സഹായിച്ചത് ടിപി കേസ് പ്രതികളാണെന്ന് അർജുൻ ആയങ്കി മൊഴി നൽകിയിട്ടുണ്ട്. കസ്റ്റംസിന്റെ നിരന്തര ചോദ്യം ചെയ്യലിലാണ് കൊടി സുനിയും മുഹമ്മദ് ഷാഫിയും സ്വര്‍ണ്ണം തട്ടിയെടുക്കാന്‍ സഹായിച്ചുവെന്ന മൊഴി അര്‍ജുന്‍ ആയങ്കി നല്‍കിയത്. ഇതിനുള്ള പ്രതിഫലം ഇവര്‍ക്ക് നല്‍കിയെന്നും അര്‍ജുന്‍ കസ്റ്റംസിനോട് സമ്മതിച്ചിട്ടുണ്ട്.

കരിപ്പൂർ സ്വർണക്കടത്തിൽ പങ്കില്ലെന്നും അര്‍ജുന്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. അർജുനെ കണ്ണൂരിൽ എത്തിച്ച് അഴീക്കോട്ടെ വീട്ടിലും കാർ ഒളിപ്പിച്ച സ്ഥലത്തും തെളിവെടുപ്പ് നടത്തി.

ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്ന കൊടി സുനിയും ഷാഫിയുമടക്കമുള്ളവർ ജയിലിനകത്തും പുറത്തുമായി ആകാശ് തില്ലങ്കേരിയേയും അർജുന്‍ ആയങ്കിയേയും നിയന്ത്രിക്കുന്നു എന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കൊടി സുനിയാണ് അവിടെ ഇരുന്ന് ക്വട്ടേഷന്‍ ടീമിനെ നിയന്ത്രിക്കുന്നത് എന്നും വാർത്തകളുണ്ടായിരുന്നു. പൊട്ടിക്കുന്ന സ്വര്‍ണത്തിന്റെ മൂന്നില്‍ ഒരു പങ്ക് പാര്‍ട്ടിക്ക്(കൊടി സുനി ടീമിനെ വിശേഷിപ്പിച്ചിരുന്നത് പാര്‍ട്ടി എന്നാണ്) നല്‍കുമെന്ന് പറയുന്ന ഫോണ്‍ സംഭാഷണം നേരത്തെ പുറത്തുവന്നിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close