KERALANEWSTop News

കരിയില കൂനയില്‍ ഉപേക്ഷിച്ച കുഞ്ഞ് മരിച്ച സംഭവം; രേഷ്മയുടെ ഭര്‍തൃ സഹോദരന്റെ ഭാര്യ ആര്യയുടെ മൃതദേഹം ഇത്തിക്കരയാറില്‍ നിന്ന് കണ്ടെത്തി

കൊല്ലം: ആറുമാസം മുമ്പ് നവജാത ശിശുവിനെ അമ്മ കൊലപ്പെടുത്തിയെന്ന കേസിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു.കൊല്ലം ഊഴായിക്കോട്ട് നവജാത ശിശുവിനെ അമ്മ കരിയിലകൂനയില്‍ ഉപേക്ഷിച്ച സംഭവത്തിന് പിന്നിലെ സത്യാവസ്ഥ അറിയാന്‍ എല്ലാവരും കാത്തിരിക്കുമ്പോള്‍ രേഷ്മയുടെ ഭര്‍ത്താവിന്റെ സഹോദരന്റെ ഭാര്യ ആര്യ(23)യുടെ മൃതദേഹം ഇത്തിക്കരയാറില്‍ നിന്ന് കണ്ടെത്തി.

അറസ്റ്റിലായ രേഷ്മയുടെ ഭര്‍ത്താവിന്റെ സഹോദരന്റെ ഭാര്യയെയും സഹോദരിയുടെ മകളെയുമാണ് കാണാതായത്. ഇന്നലെ വൈകിട്ട് മൂന്ന് മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പാരിപ്പള്ളി പൊലീസ് ആവശ്യപ്പെട്ടിരുന്നു. അതിന് ശേഷം ഉച്ചയോടെയാണ് ഇരുവരെയും കാണാതായത്. യുവതികള്‍ക്കായി ഇത്തിക്കരയാറില്‍ പൊലീസ് തെരച്ചില്‍ തുടങ്ങി. കാണാതായവര്‍ക്ക് 23ഉം 22ഉം വയസ്സു മാത്രമാണുള്ളത്.ഇതില്‍ ഭര്‍ത്താവിന്റെ സഹോദരന്റെ ഭാര്യയുടെ പേരിലെ മൊബൈലാണ് രേഷ്മ ഉപയോഗിച്ചിരുന്നത്. അതുകൊണ്ടാണ് ഇവരെ മൊഴി രേഖപ്പെടുത്താന്‍ വിളിപ്പിച്ചത്. ഇതോടെ ഇവര്‍ പരിഭ്രാന്തരായിരുന്നു. ഇവര്‍ ഇത്തിക്കരയാറിന് സമീപത്ത് കൂടി പോകുന്ന സിസിടിവി കണ്ടെത്തിയിട്ടുണ്ട്. ഇതിന് അടുത്ത് എലിവിഷത്തിന്റെ കവറും പൊലീസിന് കിട്ടി. ഈ സാഹചര്യത്തിലാണ് ഇത്തിക്കരയാറ്റിലെ പരിശോധന.

പോലീസ് പോലും പ്രതീക്ഷിത്താത്ത തലത്തിലേക്കാണ് കേസിന്റെ അന്വേഷണം വഴിമാറുന്നത്.

ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം ഒളിച്ചോടാന്‍ കുഞ്ഞു തടസ്സമാകുമെന്നു കണ്ടാണ് ഉപേക്ഷിച്ചതെന്നും ചോദ്യം ചെയ്യലില്‍ രേഷ്മ സമ്മദിച്ചു. കുഞ്ഞിനെ കൊല്ലുക എന്ന ലക്ഷ്യത്തോടെയാണു കരിയിലക്കുഴിയില്‍ ഉപേക്ഷിച്ചതെന്നും രേഷ്മ പറഞ്ഞു. പ്രസവ വേദന ആരംഭിച്ചപ്പോള്‍ വീടിനു പുറത്തെ കുളിമുറിയില്‍ കയറി വയറ്റില്‍ അമര്‍ത്തി പിടിച്ചു.

ജീവനോടെ ജനിച്ചാല്‍ കുഞ്ഞു നിലത്തു വീഴണം എന്ന ലക്ഷ്യത്തോടെ പ്രസവ വേളയില്‍ എഴുന്നേറ്റു നില്‍ക്കുകയും ചെയ്തു. എന്നാല്‍ വേദന കലശലായപ്പോള്‍ കുഞ്ഞിനെ താങ്ങിപ്പിടിച്ചുപോയി. പൊക്കിള്‍ക്കൊടി പൂര്‍ണമായും മുറിച്ചു മാറ്റാതെ തന്നെ ഉടന്‍ കരിയിലക്കുഴിയില്‍ ഉപേക്ഷിച്ചെന്നും രേഷ്മ മൊഴി നല്‍കിയതായി അന്വേഷണത്തിനു നേതൃത്വം നല്‍കുന്ന പാരിപ്പള്ളി ഇന്‍സ്‌പെക്ടര്‍ ടി.സതികുമാര്‍ പറഞ്ഞു. പ്രസവിച്ച സ്ഥലം വൃത്തിയാക്കി ഒന്നും സംഭവിക്കാത്ത തരത്തില്‍ മുറിയിലെത്തി വേദനസംഹാരി ഗുളികകള്‍ കഴിച്ചു കിടന്നുറങ്ങി.പിറ്റേന്ന്, കുഞ്ഞിനെ കണ്ടെത്തിയതിനെ തുടര്‍ന്നുള്ള തെളിവെടുപ്പിനിടെ 3 വയസ്സുള്ള മകളെയും എടുത്തു റബര്‍ തോട്ടത്തില്‍ ഒരു മണിക്കൂറോളം പൊലീസിനൊപ്പം രേഷ്മ നടക്കുകയും ചെയ്തു. കുഞ്ഞിന്റെ അമ്മ കൂട്ടത്തില്‍ ഉണ്ടെങ്കില്‍ കുറച്ചുദൂരം നടക്കുമ്പോള്‍ ക്ഷീണിതയാകുമെന്നു കണ്ടു രേഷ്മ ഉള്‍പ്പെടെ പ്രദേശത്തെ സ്ത്രീകളെ പൊലീസ് മനഃപൂര്‍വം കൂട്ടുകയായിരുന്നു. അന്നും അടുത്ത ദിവസവും മൊഴി നല്‍കാന്‍ വളരെ നേരം പാരിപ്പള്ളി പൊലീസ് സ്റ്റേഷനില്‍ കാത്തു നിന്ന രേഷ്മ വേദന മറച്ചുവച്ചാണു ചോദ്യങ്ങള്‍ക്കു മറുപടി നല്‍കിയത്.

വയര്‍ വീര്‍ത്തു വരുന്നതു മറയ്ക്കാന്‍ പ്രത്യേക ഇലാസ്റ്റിക് ബെല്‍റ്റ് രേഷ്മ ധരിക്കുകയും ചെയ്തിരുന്നുവത്രെ. ചോദ്യം ചെയ്യലില്‍ പരസ്പര വിരുദ്ധമായ മൊഴികളാണ് ആദ്യം രേഷ്മ നല്‍കിയത്. ഒരു കുട്ടി കൂടി ജനിക്കുന്നതു ഭര്‍ത്താവിനു ഇഷ്ടമല്ലാത്തതിനാല്‍ മറച്ചു വച്ചതാണെന്നാണ് ആദ്യത്തെ മൊഴി. ചോദ്യങ്ങള്‍ മുറുകിയപ്പോള്‍ കുഞ്ഞിനെ വളര്‍ത്താന്‍ കാശില്ലെന്നായി. ഫോണ്‍ വിവരങ്ങള്‍ ശേഖരിക്കുമെന്നു പറഞ്ഞപ്പോള്‍ ഇതുവരെ കാണാത്ത കാമുകനൊപ്പം ജീവിക്കാനാണു ഇങ്ങനെ ചെയ്തതെന്നു വെളിപ്പെടുത്തി. കാമുകനെ കാണാന്‍ ഒരിക്കല്‍ വര്‍ക്കലയില്‍ പോയെങ്കിലും അയാള്‍ വന്നില്ല.

മടങ്ങി വന്നപ്പോള്‍ ഭര്‍ത്താവ് ഫോണ്‍ പിടിച്ചുവാങ്ങി നശിപ്പിച്ചു. തുടര്‍ന്നു അമ്മയുടെ ഫോണിലൂടെയാണു കാമുകനുമായി ബന്ധപ്പെട്ടത്. കുറ്റബോധം മൂലം മറുപടി പറയാന്‍ വയ്യെങ്കില്‍ എഴുതി നല്‍കാന്‍ പറഞ്ഞു പൊലീസ് പേപ്പറും പേനയും നല്‍കിയെങ്കിലും ഒരക്ഷരം പോലും എഴുതിയില്ല. ഇതിനിടെ രേഷ്മയ്ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ കാമുകനെക്കുറിച്ചു രേഷ്മ പറഞ്ഞ മൊഴികള്‍ പലതും കളവാണെന്നാണു പൊലീസിന്റെ നിഗമനം. അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാനാണ് ഇതുവരെ കാണാത്ത ‘കാമുകനെ’ അവതരിപ്പിക്കുന്നതെന്നും സംശയിക്കുന്നുണ്ട്. രേഷ്മ പറഞ്ഞ വിവരങ്ങള്‍ക്കു സമാനമായ ഫെയ്‌സ് ബുക് അക്കൗണ്ട് ഉടമയെ കണ്ടെത്താനുള്ള ശ്രമം ഇതുവരെ വിജയിച്ചിട്ടില്ല.മറ്റാരെയോ സംരക്ഷിക്കാന്‍ കാമുകനെക്കുറിച്ചു കളവായ വിവരങ്ങള്‍ നല്‍കിയെന്നാണു പൊലീസിന്റെ സംശയം. സംഭവത്തില്‍ കാമുകനു പങ്കില്ലെന്നാണു രേഷ്മയുടെ മൊഴി. കുറച്ചു നാളുകളായി കാമുകനെ സമുഹമാധ്യമത്തിലുടെ ബന്ധപ്പെടുന്നില്ലെന്നും രേഷ്മ പറയുന്നു.

ഇതിനിടെ രേഷ്മയുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന മറ്റുചിലരെക്കുറിച്ചു പൊലീസിനു സൂചന ലഭിച്ചു. രേഷ്മ റിമാന്‍ഡില്‍ കഴിയുന്ന വേളയില്‍ ഫോണിലേക്കെത്തിയ ചില സന്ദേശങ്ങളും കോളുകളും പൊലീസ് പരിശോധിക്കുന്നുണ്ട്. രേഷ്മ, മാതാപിതാക്കളായ സുന്ദരേശന്‍പിള്ള, സീത എന്നിവരുടെ ഫോണുകളില്‍ നിന്നുളള വിവരങ്ങള്‍ ശേഖരിക്കാന്‍ സൈബര്‍ സെല്ലിനു കൈമാറി.
രേഷ്മയുടെ ഭര്‍ത്താവ് വിഷ്ണു വൈകാതെ നാട്ടില്‍ എത്തുമെന്നാണു വിവരം. ഭര്‍ത്താവിനെ ചോദ്യം ചെയ്യുമ്പോള്‍ രേഷ്മയുടെ മൊഴികളില്‍ വൈരുധ്യമുണ്ടെങ്കില്‍ കണ്ടെത്താന്‍ കഴിയുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. കൊലക്കുറ്റം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണു രേഷ്മയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ബാങ്ക് ജീവനക്കാരനെന്നു പറയുന്ന കൊല്ലം സ്വദേശിയായ കാമുകനെ രേഷ്മ ഇതുവരെ നേരില്‍ കണ്ടിട്ടില്ല. ഇയാള്‍ക്കു വേണ്ടി പൊലീസ് തിരച്ചില്‍ തുടങ്ങി. ഒപ്പം കഴിഞ്ഞിരുന്ന ഭര്‍ത്താവ് പോലും താന്‍ ?ഗര്‍ഭിണിയായിരുന്നെന്ന വിവരം അറിഞ്ഞിരുന്നില്ലെന്നാണ് യുവതി പറയുന്നത്. പൂര്‍ണ ഗര്‍ഭാവസ്ഥയില്‍ പോലും എല്ലാവരുടെയും കണ്ണില്‍ പൊടിയിട്ടു നടന്ന ശേഷം കുളിമുറിയില്‍ പ്രസവിച്ച ശേഷം കുഞ്ഞിനെ പറമ്പില്‍ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് രേഷ്മ പൊലീസിനോട് പറഞ്ഞത്. എന്നാല്‍, ഒരേ മുറിയില്‍ കഴിഞ്ഞ ഭര്‍ത്താവ് പോലും വിവരം അറിഞ്ഞില്ലെന്നതു പൊലീസ് അപ്പാടെ വിശ്വസിച്ചിട്ടില്ല.

രേഷ്മയുടെ ഭര്‍ത്താവ് വിഷ്ണു ?ഗള്‍ഫിലാണ്. വിഷ്ണുവില്‍ നിന്നാണ് താന്‍ രണ്ടാമതും ?ഗര്‍ഭിണി ആയതെന്നും എന്നാല്‍, ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകന്റെ നിര്‍ദ്ദേശപ്രകാരം ?ഗര്‍ഭിണിയായ വിവരം ഭര്‍ത്താവടക്കം എല്ലാവരില്‍ നിന്നും മറച്ചു വെക്കുകയായിരുന്നു എന്നും രേഷ്മ പറയുന്നു. ഇതുവരെ തന്റെ കാമുകനെ നേരിട്ട് കണ്ടിട്ടില്ല എന്നാണ് യുവതി പറയുന്നത്. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നാണ് പൊലീസ് പറയുന്നത്.

ഇരുപത്തിരണ്ടുകാരി ഗര്‍ഭിണിയായ വിവരവും പ്രസവിച്ച കാര്യവും ഭര്‍ത്താവടക്കം ഒപ്പം താമസിച്ചിരുന്നവരാരും അറിഞ്ഞിരുന്നില്ല എന്ന ചോദ്യം ഇപ്പോഴും ദുരൂഹത വര്‍ധിപ്പിക്കുന്നു. രേഷ്മ ഗര്‍ഭിണിയായിരുന്ന വിവരവും പ്രസവിച്ച കാര്യവും കുടുംബാംഗങ്ങളാരും അറിഞ്ഞിരുന്നില്ലെന്ന മൊഴി പൊലീസ് പൂര്‍ണമായും മുഖവിലയ്‌ക്കെടുത്തിട്ടില്ല.

വിവാഹിതയും രണ്ട് വയസുള്ള കുഞ്ഞിന്റെ അമ്മയുമാണ് രേഷ്മ. ഭര്‍ത്താവ് വിഷ്ണുവില്‍ നിന്നു തന്നെയാണ് രണ്ടാമത്തെ കുഞ്ഞിനെയും ഗര്‍ഭം ധരിച്ചത്. എന്നാല്‍ രണ്ടാമത് ഗര്‍ഭിണിയായ വിവരം രേഷ്മ ഭര്‍ത്താവടക്കം വീട്ടുകാര്‍ എല്ലാവരില്‍ നിന്നും മറച്ചുവെച്ചു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട, ഇന്നു വരെ കണ്ടിട്ടുപോലുമില്ലാത്ത കാമുകന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഇത് എന്നാണ് പൊലീസ് പറയുന്നത്. ഒന്നിച്ചുള്ള ജീവിതത്തിന് രണ്ടാമത്തെ കുഞ്ഞ് തടസമാകുമെന്നും കുഞ്ഞിനെ ഒഴിവാക്കണമെന്നുമുള്ള കാമുകന്റെ നിര്‍ദ്ദേശം രേഷ്മ അനുസരിക്കുകയായിരുന്നു. ജനുവരി 5 ന് പുലര്‍ച്ചെ വീട്ടിലെ ശുചി മുറിയില്‍ പ്രസവിച്ച രേഷ്മ ആരുമറിയാതെ കുഞ്ഞിനെ കരിയില കൂനയില്‍ ഉപേക്ഷിച്ച ശേഷം ഒന്നും സംഭവിക്കാത്തതു പോലെ അഭിനയിച്ചു എന്നും പൊലീസ് പറയുന്നു.

താന്‍ പ്രസവിച്ച കുഞ്ഞിനെ കരിയിലക്കൂട്ടത്തില്‍ കളഞ്ഞ ശേഷം കല്ലുവാതുക്കലെ രേഷ്മ വീടിനുള്ളില്‍ കഴിഞ്ഞത് ഒന്നുമറിയാത്ത പാവത്തെ പോലെ. കുട്ടിയുടെ കരച്ചില്‍ രാത്രിയില്‍ കേട്ടെങ്കിലും രേഷ്മയുടെ പിതാവ് അത് പൂച്ചയുടെ കരച്ചിലാകാം എന്ന് കരുതി വീണ്ടും കയറിക്കിടക്കുകയായിരുന്നു. എന്നാല്‍, രാവിലെ എഴുന്നേറ്റ രേഷ്മ തന്നെയാണ് പറമ്പില്‍ തിരച്ചില്‍ നടത്തിയതും കുഞ്ഞിനെ കണ്ടെത്തിയതും. രാവിലെ കുഞ്ഞിന്റെ ഞരങ്ങല്‍ കേട്ടെന്ന് പറഞ്ഞാണ് സുദര്‍ശനന്‍ പിള്ളയുടെ മകള്‍ രേഷ്മ പറമ്പില്‍ തെരച്ചില്‍ നടത്തിയത്. കരിയില കൊണ്ടു മൂടി വെച്ചിരിക്കുന്നനിലയില്‍ ഉടുതുണിയില്ലതെ പൊക്കിള്‍ കൊടി നീക്കം ചെയ്യാത്ത നിലയില്‍ രേഷ്മ എടുത്ത കുഞ്ഞിനെ കുളിപ്പിച്ച ശേഷമാണ് പൊലീസിനെ വിവരം അറിയിച്ചത്.

വെളുപ്പിനെ നാല് മണിയോടെ കുട്ടിയുടെ കരച്ചില്‍ കേട്ട് സുദര്‍ശനന്‍ പിള്ള നോക്കിയപ്പോള്‍ മുറ്റത്ത് പൂച്ചകള്‍ നില്‍ക്കുന്നത് കണ്ടു. കേട്ടത് പൂച്ചകളുടെ ശബ്ദമാണെന്ന് കരുതി കതകടച്ച് ഉറങ്ങി. രാവിലെ പുറത്തിറങ്ങിയ വീട്ടുകാര്‍ പുരയിടത്തില്‍ കുട്ടിയുടെ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് പൊക്കിള്‍ക്കൊടിപോലും മുറിച്ചുമാറ്റാത്ത അവസ്ഥയില്‍ കുഞ്ഞിനെ കണ്ടത്. പൊലീസെത്തി കുഞ്ഞിനെ പാരിപ്പള്ളി മെഡി. കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ശ്വാസതടസവും ഹൃദയമിടിപ്പില്‍ വ്യതിയാനവുമുണ്ടായതോടെ കുഞ്ഞിനെ വൈകിട്ട് എസ്.എ.ടിയിലേക്ക് മാറ്റി. പൂര്‍ണ വളര്‍ച്ചയെത്തിയ കുഞ്ഞിന് മൂന്ന് കിലോ ഭാരമുണ്ടായിരുന്നു. ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. കെ.പി. സജിനാഥിന്റെ നേതൃത്വത്തിലുള്ള സംഘം പാരിപ്പള്ളി മെഡി. കോളേജിലെത്തി കുഞ്ഞിനെ നിയമപരമായി ഏറ്റെടുത്തിരുന്നു.

ശ്വാസകോശത്തിലെ അണുബാധയാണ് മരണകാരണം. ഡി.എന്‍.എ പരിശോധനയ്ക്കായി കുഞ്ഞിന്റെ സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. കുഞ്ഞിനെ ആശുപത്രിയിലെത്തിക്കുമ്പോള്‍ ജനിച്ച് 12 മണിക്കൂറേ പിന്നിട്ടിരുന്നുള്ളൂവെന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജ് അധികൃതര്‍ പറഞ്ഞു. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. പൊലീസ് നായ മണം പിടിച്ചു തൊട്ടടുത്ത തോട്ടുവരുമ്പിലൂടെ സമീപത്തെ കുളത്തിന്‍ കരയിലെത്തി മടങ്ങി. കുഞ്ഞിനെ ഉപേക്ഷിച്ചവര്‍ കുളത്തില്‍ കൈകാല്‍ കഴുകി സ്ഥലം വിട്ടതാകാമെന്നായിരുന്നു പൊലീസ് നി?ഗമനം.

കൊല്ലം കല്ലുവാതുക്കലില്‍ സുദര്‍ശനന്‍ പിള്ളയുടെ മകള്‍ പേഴുവിള വീട്ടില്‍ രേഷ്മ(22)യെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തത് ഡിഎന്‍എ ടെസ്റ്റിലൂടെ മാതൃത്വം ഉറപ്പിച്ച ശേഷമാണ്. ജനുവരി അഞ്ചാം തീയതിയാണ് സുദര്‍ശന്‍ പിള്ളയുടെ പറമ്പില്‍ നവജാത ശിശുവിനെ കരിയിലക്കൂനയില്‍ കണ്ടെത്തിയത്. രേഷ്മയുടെ ഭര്‍ത്താവ് ?ഗള്‍ഫിലാണ്. കാമുകനൊപ്പം ജീവിക്കാനാണ് കുഞ്ഞിനെ രേഷ്മ സ്വന്തം പറമ്പിലെ കരിയിലക്കൂനയില്‍ ഉപേക്ഷിച്ചത് എന്നാണ് പ്രാഥമിക വിവരം. ?ഗര്‍ഭിണിയാണെന്ന വിവരം വീട്ടുകാരോട് പോലും മറച്ചുവെച്ചായിരുന്നു യുവതി എല്ലാം പ്ലാന്‍ ചെയ്തത്.

ജനുവരി അഞ്ചാം തീയതിയാണ് സുദര്‍ശന്‍ പിള്ളയുടെ പറമ്പില്‍ നവജാതശിശുവിനെ കരിയിലക്കൂനയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പ്രസവിച്ച ഉടന്‍ രേഷ്മ കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രസവ വിവരം യുവതി വീട്ടുകാരില്‍ നിന്നും മറച്ചുവെക്കുകയായിരുന്നു. കുട്ടിയെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന്, പൊലീസ് ആശുപത്രികളിലടക്കം വ്യാപക പരിശോധന നടത്തിയിരുന്നു. കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അന്ന് വൈകിട്ട് തന്നെ കുഞ്ഞ് മരിച്ചു. തുടര്‍ന്നാണ് കുഞ്ഞിനെ ഉപേക്ഷിച്ചത് ആരാണെന്ന് കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചത്. നടയ്ക്കല്‍ ഊഴായിക്കോട് ക്ഷേത്രത്തിനു സമീപമുള്ള വീടിന്റെ പറമ്പിലാണ് കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഒരു തോര്‍ത്തു മുണ്ടു കൊണ്ടു പോലും മൂടാതെയാണ് പൊക്കിള്‍ കൊടി പോലും മുറിയാത്ത കുഞ്ഞിനെ കരിയില കൂട്ടത്തില്‍ ഉപേക്ഷിച്ചത്. തെളിവുകളൊന്നും അവശേഷിപ്പിക്കാതിരിക്കാനുളള ആസൂത്രിത നീക്കമാണിതെന്ന് പൊലീസ് അന്നേ പറഞ്ഞിരുന്നു.

അന്വേഷണത്തിന്റെ ഭാഗമായി പ്രദേശത്തെ സ്ത്രീകളുടെ രക്തസാമ്പിള്‍ ഡി.എന്‍.എ. പരിശോധനയ്ക്കായി ശേഖരിച്ചിരുന്നു. ഈ പരിശോധനയിലാണ് കുഞ്ഞ് രേഷ്മയുടേതാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് രേഷ്മയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിവാഹിതയായ രേഷ്മയ്ക്ക് ഒരു കുട്ടിയുണ്ട്. ഇവരുടെ ഭര്‍ത്താവ് വിദേശത്താണ്. ഇതിനിടെ ഫെയ്‌സ്ബുക്കിലൂടെ യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നു. ഇയാളോടൊപ്പം ജീവിക്കാന്‍ കുഞ്ഞ് തടസമാകുമെന്ന് കരുതിയാണ് രേഷ്മ പ്രസവിച്ചശേഷം കുഞ്ഞിനെ കരിയിലക്കൂനയില്‍ ഉപേക്ഷിച്ചതെന്നാണ് വിവരം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close