ബാര്‍ബഡോസ് :വെസ്റ്റ് ഇന്‍ഡീസിന്റെ ഇതിഹാസ
ബാറ്റ്‌സ്മാന്‍ എവര്‍ട്ടണ്‍ വീക്കസ് അന്തരിച്ചു. 95-ാം വയസ്സിലാണ് അന്ത്യം .
ഫ്രാങ്ക് വോറലിനൊപ്പം വീക്ക്‌സ് പ്രശസ്തമായ മൂന്ന് ഡബ്ല്യുഎസിന്റെ ഭാഗമായിരുന്നു.
ഇംഗ്ലണ്ടിനെതിരെ ജോര്‍ജ്ജ് ഹെഡ്ലിയുടെ നേതൃത്വത്തില്‍ തന്റെ 22 ആം വയസ്സില്‍ 1948
ല്‍ കെന്‍സിംഗ്ടണ്‍ ഓവലില്‍ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചു. ഒരു ദശാബ്ദത്തിനുശേഷം
ട്രിനിഡാഡില്‍ പാകിസ്ഥാനെതിരെയായിരുന്നു അവസാന മത്സരം. കരിയറില്‍ 48 ടെസ്റ്റ്
മത്സരങ്ങള്‍ കളിച്ചു. ഒരു ഇന്നിംഗ്സിന് 58.61 ശരാശരിയില്‍ 4,455 റണ്‍സ്. 1948 ല്‍
തുടര്‍ച്ചയായി അഞ്ച് സെഞ്ച്വറികള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എല്ലാ ഫസ്റ്റ്
ക്ലാസ് ക്രിക്കറ്റിലും 152 മത്സരങ്ങള്‍ കളിക്കുകയും 55.34 ശരാശരിയില്‍ 12,010
റണ്‍സ് നേടുകയും ചെയ്തു. അദ്ദേഹത്തിന്റെ ടോപ്പ് സ്‌കോര്‍ 304 നോട്ടൗട്ട്.
ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ് (സിഡബ്ല്യുഐ) പ്രസിഡന്റ് റിക്കി സ്‌കെറിറ്റ് ,
സിഡബ്ല്യുഐയെ പ്രതിനിധീകരിച്ച്അനുശോചനം രേഖപ്പെടുത്തി. കരീബിയന്‍ കായികരംഗത്തെ
‘സ്ഥാപക പിതാവിന്റെ അന്ത്യം ക്രിക്കറ്റ് ലോകത്തെ തീരാ നഷ്ടമാണ്.