KERALANEWS

കരുണാലയത്തില്‍ 30 പേര്‍ക്കുകൂടി കോവിഡ്

കാക്കനാട്: കാക്കനാട് കരുണാലയത്തില്‍ പുതുതായി 30 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 27 പേരും അവിടുത്തെ അന്തേവാസികളാണ്. കഴിഞ്ഞ ദിവസം ഇവിടെ മൂന്ന് മൂന്ന് കന്യാസ്ത്രീകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്ന് കൂടുതല്‍ പേരുടെ പരിശോധന ഫലം പൊസിറ്റീവായി. 51 പേരുടെ പരിശോധന ഫലങ്ങള്‍ ലഭിച്ചതില്‍ നിന്നുമാണ് 30 പേര്‍ക്കും രോഗം സ്ഥിരീകരിച്ചത്. ഇനിയും പരിശോധനാ ഫലം വരുന്നതനുസരിച്ച് രോഗബാധിതരുടെ എണ്ണം വര്‍ധിക്കാനാണ് സാധ്യത കന്യാസ്ത്രീകളും ജോലിക്കാരും അന്തേവാസികളും ഉള്‍പ്പടെ 141 പേരാണ് ഇവിടെ താമസിക്കുന്നുണ്ട്. അംഗപരിമിതരും കിടപ്പുരോഗികളും മടക്കം പ്രായം ചെന്ന ഏറെപ്പേര്‍ കരുണാലയത്തില്‍ അന്തേവാസികളായിട്ടുണ്ട്.ഈ മാസം 15 ന് വൈപ്പിന്‍ കുഴുപ്പിള്ളി എസ് ഡി കോണ്‍വെന്റിലെ സിസ്റ്റര്‍ ക്ലെയര്‍ കൊറോണ ബാധിച്ച് മരിച്ചിരുന്നു. ജൂലൈ 17 നാണ് ഇവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചത്. ഇവരുമായുള്ള സമ്പര്‍ക്കമാണ് കന്യാസ്ത്രീ മഠങ്ങളിലേക്ക് കോവിഡ് രോഗബാധയെത്തിയത്. കരുണാലയത്തിന്റെ തന്നെ ഒരു നില ഫസ്റ്റ് ലെവല്‍ ട്രീറ്റ്‌മെന്റ് സെന്ററാക്കി മാറ്റി രോഗബാധിതര്‍ക്ക് ഇവിടെ തന്നെ ചികിത്സ ആരംഭിച്ചിട്ടുണ്ട്.സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും സേവനം ഇതിനായി ഉപയോഗപ്പെടുത്തുമെന്നാണ് അധികൃതര്‍ അറിയിച്ചത്.

Tags
Show More

Related Articles

Back to top button
Close