Breaking NewsKERALANEWSTrending

കരുനാ​ഗപ്പള്ളിയിൽ നിന്നും നൂറിലേറെ ബിജെപി പ്രവർത്തകർ കേരള കോൺ​ഗ്രസ് എമ്മിലേക്ക്; പ്രഖ്യാപനം ഉടനെന്ന് വിമത നേതാക്കൾ; സംഘപരിവാർ അടിത്തറ തകരുമ്പോൾ ശക്തമാകുന്നത് ഇടതുപക്ഷം

കൊല്ലം: കരുനാ​ഗപ്പള്ളി മണ്ഡലത്തിൽ നിന്നും നൂറിലേറെ ബിജെപി പ്രവർത്തകർ കേരള കോൺ​ഗ്രസ് എമ്മിലേക്ക്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നേതൃത്വവുമായി അഭിപ്രായ വ്യത്യാസത്തിലുള്ള പ്രമുഖ വനിതാ നേതാവിന്റെ നേതൃത്വത്തിലാണ് കേരള കോൺ​ഗ്രസ് എമ്മിൽ ചേരാൻ പ്രവർത്തകർ തയ്യാറെടുക്കുന്നത്. ഇതിന്റെ ഭാ​ഗമായി നേരത്തേ തന്നെ ഔദ്യോ​ഗിക ചുമതലകൾ രാജിവെച്ചിരുന്ന വനിതാ നേതാവ് ബിജെപിയുടെ പ്രാഥമിക അം​ഗത്വവും രാജിവെച്ചു. വരും ദിവസങ്ങളിൽ കേരള കോൺ​ഗ്രസ് നേതൃത്വവുമായി സംസാരിച്ച ശേഷം ഔദ്യോ​ഗിക പ്രഖ്യാപനം നട‌ത്താനാണ് ഇവരുടെ തീരുമാനം എന്നാണ് റിപ്പോർട്ടുകൾ.4

കൊല്ലത്തെ ബിജെപിയിലെ പുതിയ പ്രതിസന്ധി ഇങ്ങനെ

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ സാമ്പത്തിക ക്രമക്കേടുകളാണ് കരുനാ​ഗപ്പള്ളിയിലെ ബിജെപിയിൽ പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. ഇതിന് പിന്നാലെ നിരവധി പരാതികൾ ഇതുമായി ബന്ധപ്പെട്ട് മണ്ഡലത്തിലെ നേതാക്കൾ ജില്ലാ സംസ്ഥാന നേതൃങ്ങൾക്ക് നൽകിയിരുന്നു. എന്നാൽ ഈ പരാതികൾ പരി​ഗണിക്കാൻ പോലും നേതൃത്വം തയ്യാറാകാത്ത സാഹചര്യത്തിലാണ് മണ്ഡലത്തിലെ നേതാക്കൾ ഉൾപ്പെടെ പാർട്ടി വിട്ടതും കേരള കോൺ​ഗ്രസ് എമ്മിന്റെ ഭാ​ഗമാകാൻ തീരുമാനിച്ചതും.

സ്വന്തം വീട്ടിൽ പോലും ന്യായീകരിക്കാനാകുന്നില്ല

നിയമസഭാ തെരഞ്ഞെടുപ്പിൽ കരുനാഗപ്പള്ളി മണ്ഡലത്തിലെ വോട്ട് ചോർച്ചയും, സ്ഥാനാർഥി നിർണയത്തിലെ അപാകതയും, മാനദണ്ഡവും, സാമ്പത്തിക ഇടപാടുകളെ കുറിച്ചും എല്ലാം സംഘടനാപരമായി പരാതി നൽകി മൂന്ന് മാസം കഴിഞ്ഞിട്ടും നടപടി ഉണ്ടാവാത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ബിജെപി മണ്ഡലം സെക്രട്ടറി രാജി രാജ് പാർട്ടി വിട്ടിരുന്നു. പിന്നാലെ കല്ലേലിഭാഗം ഏരിയ വൈസ് പ്രസിഡൻ്റ്ബാബു മൂലയിലും ചുമതല രാജി വച്ചു. ഇതിന് പിന്നാലെ നിരവധി പ്രവർത്തകർ കൂട്ടത്തോടെ ബിജെപി വിടാൻ സന്നദ്ധരാകുകയായിരുന്നു.

കുന്നത്തൂരിലെ ബിജെപിയിലും കൊഴിഞ്ഞുപോക്ക്

സ്ഥാനാര്‍ഥിയും ചില നേതാക്കളും ചേര്‍ന്ന് തെരഞ്ഞെടുപ്പ് ഫണ്ട് വകമാറ്റിയെന്നാണ് ആരോപണം. ഫണ്ട് തിരിമറി ആരോപണം കൂടാതെ ബിജെപി വോട്ട് മറ്റ് പാര്‍ട്ടികള്‍ക്ക് മറിച്ചുവെന്ന ആരോപണവും ഇവർ ഉന്നയിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് സമയത്ത് തന്നെ രാജി രാജ് പാർട്ടി നേതൃത്വത്തിന് പരാതി നൽകിയിരുന്നു. വിഷയത്തില്‍ പാര്‍ട്ടി നേതൃത്വം നടപടിയെടുക്കുകയോ അന്വേഷണം നടത്താൻ തയ്യാറാകുകയോ പോലും ഉണ്ടായില്ല. ഇതോടെ കടുത്ത അതൃപ്തിയുണ്ടായിരുന്ന വിമതര്‍ താക്കീത് മറികടന്ന് എതിര്‍പ്പുമായി പരസ്യമായി രംഗത്തെത്തുകയായിരുന്നു.

കുഴൽപ്പണക്കേസിൽ കെ സുരേന്ദ്രനെ കാത്തിരിക്കുന്നത് മുട്ടൻപണി

നിയമസഭാ തെരഞ്ഞെടുപ്പിൽ കരുനാ​ഗപ്പള്ളി മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിക്ക് ലഭിച്ചത് വെറും 12,081 വോട്ടുകൾ മാത്രമാണ്. കഴിഞ്ഞ പാര്‍ലമെൻറ്​ തെരെഞ്ഞെടുപ്പില്‍ 34,178 വോട്ട് ബി.ജെ.പി ഇവിടെ നേടിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ല പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും മാത്രമായി 34,831 വോട്ട്‌ നേടാനും കഴിഞ്ഞു. വാര്‍ഡ് തലത്തില്‍ ലഭിച്ച വോട്ടുകൂടി ചേര്‍ത്താല്‍ ഇത് അര ലക്ഷം കവിയും. ഈ സാഹചര്യത്തില്‍ മികച്ച സ്ഥാനാര്‍ഥി ഇത്തവണ കരുനാഗപ്പള്ളിയില്‍ മത്സരിക്കുമെന്ന് തുടക്കം മുതല്‍ തന്നെ പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ പ്രതീക്ഷയ്ക്കു വിപരീതമായി മണ്ഡലത്തില്‍ തീരെ പരിചിതയല്ലാത്ത ദുര്‍ബല സ്ഥാനാര്‍ഥിയെയാണ് മത്സരിപ്പിച്ചത്.

ഏഴ് സ്ത്രീകൾക്കൊപ്പം മദ്യപാനവും ചൂതാട്ടവും; ബിജെപി എംഎൽഎ അറസ്റ്റിൽ

ഇത് യു.ഡി .എഫിനു വേണ്ടിയുള്ള ഒരു വിഭാഗം നേതാക്കളുടെ ഒത്തുകളിയാണെന്ന ആരോപണം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. ബി.ജെ.പിക്ക്​ 12,081 വോട്ടു മാത്രം നേടാനേ കഴിഞ്ഞുള്ളൂ. എന്നാല്‍ സംസ്ഥാന സെന്ററില്‍ നിന്നും ചാത്തന്നൂരിന് സമാനമായ രീതിയില്‍ പണം പ്രചാരണത്തിന് എത്തിയിരുന്നതായും അത് എവിടെ പോയെന്നും ഒരു വിഭാഗം ചോദ്യമുയര്‍ത്തിയിരുന്നു. സ്ഥാനാര്‍ഥിക്കുവേണ്ടി ഏറ്റവും ദുര്‍ബലമായ പ്രചരണം മാത്രമാണ് നടന്നത്. ഇതിനെ ചൊല്ലി സ്ഥാനാര്‍ഥിയും മണ്ഡലത്തിലെ നേതാക്കളുമായി പലതവണ തര്‍ക്കങ്ങള്‍ ഉണ്ടായി. വോട്ടു തിരിമറിയിലും ഫണ്ട് ക്രമക്കേടിലും പ്രതിഷേധിച്ച് വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ പാര്‍ട്ടി വിടുമെന്നാണ് അറിയുന്നത്. അതേസമയം, യുവമോർച്ച നേതാവിന്റെ സഹോദരിയുടെ ജോലിക്കാര്യത്തിനായി അഞ്ചുലക്ഷം രൂപ സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടതായ ആരോപണവും പ്രവർത്തകർ ഉയർത്തുന്നു. ഇപ്പോൾ കുഴൽപ്പണക്കേസിൽ ആരോപണവിധേയനായ സംസ്ഥാന ട്രഷററുടെ പക്കൽ പണം നൽകണം എന്നായിരുന്നത്രെ ആവശ്യം.

ഇട‌ത് മുന്നണിയുടെ ഭാ​ഗമായതോടെ കേരള കോൺ​ഗ്രസ് എമ്മിലേക്ക് എത്തുന്നത് നിരവധി പേർ

കരുനാ​ഗപ്പള്ളി മണ്ഡലത്തിൽ നൂറുകണക്കിന് പേരാണ് ബിജെപി വിട്ടതും ഇനിയും പാർട്ടി വിടാൻ തയ്യാറായി നിൽക്കുന്നതും. ബിജെപി ബന്ധം ഉപേക്ഷിച്ച് ഇടതുപക്ഷത്തിന്റെ ഭാ​ഗമാകണമെന്നാണ് ഇവരുടെ പൊതുവികാരം. അതുകൊണ്ട് തന്നെ കേരള കോൺ​ഗ്രസ് എം ആണ് തങ്ങൾക്ക് നല്ലതെന്ന ചിന്തയാണ് ഇവർ പങ്കുവെക്കുന്നത്. വരും ദിവസങ്ങളിൽ കേരള കോൺ​ഗ്രസ് എം നേതാക്കളുമായി ഇത് സംബന്ധിച്ച് ചർച്ച നടത്തുമെന്നും ഈ മാസം തന്നെ വിപുലമായ സമ്മേളനം വിളിച്ച് പാർട്ടി പ്രവേശനം നടത്താനുമാണ് ഇവരുടെ നീക്കം. അതേസമയം, സിപിഐ, സിപിഎം പ്രാദേശിക നേതാക്കളുമായും കേരള കോൺ​ഗ്രസ് ബി നേതാക്കളുമായും ഇതിനകം ചില വിമത നേതാക്കൾ ചർച്ച നടത്തികഴിഞ്ഞു എന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഒറ്റയ്ക്കൊറ്റക്ക് വിവിധ പാർട്ടികളിലേക്ക് ചേക്കാറാതെ ഒരുമിച്ച് ഒരു പാർ‌ട്ടിയിലേക്ക് പോകുകയും അർഹമായ പരി​ഗണന നേടിയെടുക്കുകയുമാണ് വേണ്ടതെന്ന പൊതു ധാരണയുടെ അടിസ്ഥാനത്തിലാണ് വിമത ബിജെപി നേതാക്കളുടെ ഔദ്യോ​ഗിക പ്രഖ്യാപനം വൈകുന്നത്.

ചാരായം വാറ്റി വിൽപ്പന നടത്തിയ യുവമോർച്ച നേതാവ് അറസ്റ്റിൽ

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close