INDIANEWS

കര്‍ണാടകയിലും ദീപാവലിയ്ക്ക് പടക്കം നിരോധിച്ചു

ബംഗളുരു: ദീപാവലി ആഘോഷത്തിന്റെ ഭാഗമായി പടക്കം പൊട്ടിക്കുന്നതിന് നിരോധനമേര്‍പ്പെടുത്തി കര്‍ണാടക സര്‍ക്കാരും. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ വായു മലിനീകരണം തടയാനാണ് പടക്കങ്ങളുടെ ഉപയോഗം നിരോധിക്കാനുള്ള തീരുമാനമെന്ന് മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ വ്യക്തമാക്കി.

‘കൊവിഡ് പലപ്പോഴും ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നതിനാല്‍ വായുവിന്റെ ഗുണനിലവാരം ആരോഗ്യത്തെ വളരെയധികം സ്വാധീനിക്കും. ഞങ്ങള്‍ ഇത് ചര്‍ച്ച ചെയ്യുകയും ഈ ദീപാവലിയില്‍ പടക്കങ്ങള്‍ നിരോധിക്കാനുള്ള തീരുമാനം എടുക്കുകയും ചെയ്യുന്നു.’കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ അറിയിച്ചു.

ഡല്‍ഹി, രാജസ്ഥാന്‍, ഒഡീഷ എന്നീ സംസ്ഥാനങ്ങളും ദീപാവലിക്ക് പടക്കങ്ങള്‍ നിരോധിച്ച് ഉത്തരവിറക്കിയിരുന്നു. ഹരിയാനയിലും പടക്കങ്ങളുടെ ഉപയോഗം ഭാഗികമായി നിരോധിച്ചിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close