കര്‍ണാടകയും തെലങ്കാനയും ഹോട്സ്പോട് ലിസ്റ്റിലേക്ക്

ന്യൂഡല്‍ഹി: പ്രതിദിനം കോവിഡ്നിരക്കു വര്ദ്ധിക്കുന്നതുകാരണം കര്‍ണാടകയും തെലങ്കാനയും ഹോട്സ്പോട് ആയെന്ന് റിപ്പോര്‍ട്ട്. കേസുകളുടെ ഉയര്‍ന്ന നിരക്ക്, പോസിറ്റീവ് കേസുകളുടെ എണ്ണം, കേസുകളുടെ സാന്ദ്രത എന്നിവയുടെ അടിസ്ഥാനപ്പെടുത്തിയാല്‍ മഹാരാഷ്ട്രയും തമിഴ്നാടും ഡല്‍ഹിയുമാണ് മുന്നില്‍. രാജ്യത്തെ 60% കോവിഡ് കേസുകളും അവിടങ്ങളില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കോവിഡ് കൂടുതല്‍ ബാധിച്ച 20 സംസ്ഥാനങ്ങള്‍ വിശകലനം ചെയ്തപ്പോള്‍ ഹോട്സ്പോട്ടുകളാകാന് സാധ്യതയുള്ളവയായി കര്‍ണാടകയും തെലങ്കാനയും വിലയിരുത്തപ്പെടുന്നു. ഗുജറാത്ത്, ആസാം, ആന്ധ്രാപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളും ഇവയ്ക്കൊപ്പമുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ശരാശരി 1,219 പുതിയ കേസുകളാണ് തെലങ്കാനയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്്. അതിനു മുമ്പുള്ള രണ്ടാഴ്ചകളില്‍ ഇത് വെറും 352 ആയിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ കേസുകളുടെ എണ്ണത്തില്‍ ഭീകരമായ വളര്‍ച്ചയ് രേഖപ്പെടുത്തിയത്. ടെസ്റ്റുകളുടെ കാര്യത്തിലും സംസ്ഥാനം പിന്നിലാണ്. 20,535 കോവിഡ് കേസുകളും 1,419 മരണവുമാണ് ഹൈദരാബാദില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
ഗ്രാമങ്ങളെ അപേക്ഷിച്ച് നഗരങ്ങളിലാണ് കേസുകള്‍ കൂടുതലുള്ളത്. തെലങ്കാനയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന അഞ്ചു കേസുകളില്‍ നാലെണ്ണവും നഗരങ്ങളില്‍ നിന്നാണ്. രാജ്യത്തെ മൊത്തം കേസുകളെടുത്താല്‍ വൈറസ് ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ട ഏഴാമത്തെ സംസ്ഥാനമാണിത്. ഇപ്പോള്‍ കോവിഡ് നിരക്കിന്റെ കാര്യത്തില്‍ അഞ്ചാം സ്ഥാനമാണ് കര്ണാടയകയ്ക്കുള്ളത്. ചൊവ്വാഴ്ച വരെ ആകെ 10,561 കേസുകളുള്ള കര്‍ണാടകയിലെ അഞ്ചില്‍ രണ്ട് കേസുകള്‍ ബെംഗളൂരുവില്‍ നിന്നാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ പ്രഭവകേന്ദ്രം കല്‍ബുര്‍ഗിയാണ്.