KERALAUncategorized

കര്‍ണാടക അതിര്‍ത്തി ഉടന്‍ തുറക്കണം; ഹൈക്കോടതി

കൊച്ചി : കര്‍ണാടകം മണ്ണിട്ട് അടച്ച കാസര്‍ഗോഡ് – മംഗലാപുരം അതിര്‍ത്തി ഉടന്‍ തുറക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. ഇന്ത്യയിൽ എവിടെയും പൗരന്മാര്‍ക്ക്‌ സഞ്ചാര സ്വാതന്ത്ര്യം ഉണ്ട്, ചികിത്സക്കായി രോഗികളെ എത്തിക്കാന്‍ സൗകര്യമൊരുക്കണം, ദേശീയപാത അടക്കാന്‍ കര്‍ണാടകത്തിന് അവകാശമില്ല,വിഷയത്തിൽ ഉടന്‍ നടപടി സ്വീകരിക്കണം എന്നും ഹൈക്കോടതി പറഞ്ഞു

അതിർത്തി റോഡുകൾ അടച്ച കർണാടകയുടെ നടപടിക്കെതിരെ രൂക്ഷമായ ഭാഷയിലാണ് ഹൈക്കോടതി പ്രതികരിച്ചിരുന്നത്. കര്‍ണാടകയുടെ നടപടി മനുഷ്യത്വ രഹിതമെന്ന് പറഞ്ഞ കോടതി, കോവിഡ് മൂലം മാത്രമല്ല മറ്റു കാരണങ്ങൾ കൊണ്ട് ആളുകൾ മരിച്ചാൽ ആര് ഉത്തരം പറയുമെന്നും ചോദിച്ചു. കേന്ദ്ര നിയന്ത്രണത്തിലുള്ള ഹൈവേ അടക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്നും മൗലികാവകാശ ലംഘനം ഉണ്ടായാല്‍ ഇടപെടാന്‍ അധികാരമുണ്ടെന്നും കോടതി പറഞ്ഞു.

കാസർകോഡ് നിന്ന് ആളുകളെ കർണാടകയിലേക്ക് പ്രവേശിപ്പിക്കാനാകില്ലെന്നായിരുന്നു കർണാടക എ.ജി ഹൈക്കോടതിയില്‍ പറഞ്ഞത്. കൂർഗ്, മംഗലാപുരം എന്നീ സ്ഥലങ്ങളിൽ കൂടുതൽ ആളുകളെ ഉൾക്കൊള്ളിക്കാനാകില്ലെന്നും കര്‍ണാടക, ഹൈക്കോടതിയെ അറിയിച്ചിരുന്നു.

Tags
Show More

Related Articles

Back to top button
Close