കര്‍ണാടക മുഖ്യമന്ത്രിക്ക് പിന്നാലെ പ്രതിപക്ഷ നേതാവിനും കോവിഡ്; സിദ്ധരാമയ്യ ആശുപത്രിയില്‍

ബെംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യയ്ക്ക് കോവിഡ്. സിദ്ധരാമയ്യ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ആശുപത്രിയില്‍ ചികിത്സയിലാണെന്നും താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ കോവിഡ് പരിശോധന നടത്തി ക്വാറന്റൈനില്‍ പ്രവേശിക്കണമെന്നും സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു.മണിപ്പാല്‍ ആശുപത്രിയിലാണ് സിദ്ധരാമയ്യ ഇപ്പോള്‍ ഉള്ളത്. പനിയും മറ്റു കോവിഡ് ലക്ഷണങ്ങളും കണ്ടതിനെ തുടര്‍ന്നാണ് അദ്ദേഹം ആന്റിജന്‍ പരിശോധനയ്ക്ക് വിധേയനായത്. സിദ്ധരാമയ്യയ്ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് മണിപ്പാല്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു.
നേരത്തെ കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. അദ്ദേഹവും മണിപ്പാലിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. യെഡിയൂരപ്പയുടെ മകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.ഞായറാഴ്ച രാത്രി 11.29നാണ് യെഡിയൂരപ്പയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ”എനിക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഞാന്‍ സുഖമായിരിക്കുന്നു. എങ്കിലും,ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം, മുന്‍കരുതലിന്റെ ഭാഗമായി എന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയാണ്. അടുത്തിടെ എന്നോട് സമ്പര്‍ക്കം പുലര്‍ത്തിയവരോട് നിരീക്ഷിക്കാനും സ്വയം ക്വാറന്റൈനില്‍ പോകാനും അഭ്യര്‍ത്ഥിക്കുന്നു,” കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ യെഡിയൂരപ്പ ട്വീറ്റ് ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഞായറാഴ്ച നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന്റെ ഫലം പോസിറ്റിവായത്. ”എന്റെ ആരോഗ്യം സുഖമാണെങ്കിലും ഡോക്ടര്‍മാരുടെ ഉപദേശപ്രകാരം എന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്നോട് ബന്ധപ്പെട്ട എല്ലാവരും സ്വയം നിരീക്ഷണത്തില്‍ പോകണം,” അമിത് ഷാ ഞായറാഴ്ച ട്വിറ്ററില്‍ കുറിച്ചു.