INDIANEWS

കര്‍ണാടക യെല്ലാപൂരില്‍ വാഹനാപകടത്തില്‍ നാലു മലയാളികള്‍ മരിച്ചു

ബംഗളൂരു:വടക്കന്‍ കര്‍ണാടക യെല്ലാപൂരില്‍ വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു.മുംബൈയില്‍നിന്ന് കാറില്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്ന കുടുംബമാണ് അപകടത്തില്‍പ്പെട്ടത്.തൃപ്പൂണിത്തുറ സ്വദേശികളായ പത്മാക്ഷി അമ്മ (86), മക്കളായ ഹരീന്ദ്രനാഥ് നായര്‍ (62), രവീന്ദ്രനാഥ് നായര്‍ (58), രവീന്ദ്രനാഥിന്റെ ഭാര്യ പുഷ്പ ആര്‍. നായര്‍ (54) എന്നിവരാണ് മരിച്ചത്.ഇവര്‍ സഞ്ചരിച്ച മാരുതി ഇഗ്‌നിസ് കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.നാലുപേരും അപകടസ്ഥലത്തുതന്നെ മരിച്ചു. ലോറിയുമായുള്ള ഇടിയില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു.ഡല്‍ഹിയില്‍ ജോലി ചെയ്യുന്ന രവീന്ദ്രനാഥ് നായരും ഭാര്യ പുഷ്പയും ഏതാനും ദിവസം മുമ്പ് മുംൈബയിലെത്തി തങ്ങിയശേഷം പത്മാക്ഷി അമ്മയെയും ഹരീന്ദ്രനാഥിനെയും കൂട്ടി നാട്ടിലേക്ക് പുറപ്പെടുകയായിരുന്നു. മൃതദേഹങ്ങള്‍ യെല്ലാപൂര്‍ ഗവ. ആശുപത്രി മോര്‍ച്ചറിയില്‍.







Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close