Breaking NewsUncategorized

കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി വിരമിക്കാനൊരുങ്ങി മെട്രോമാന്‍

തിരുവനന്തപുരം: ഔദ്യോഗിക ജീവിത്തില്‍ നിന്ന് വിരമിക്കാനൊരുങ്ങി മെട്രോമാന്‍ ഇ ശ്രീധരന്‍. പാമ്പന്‍ പാലം മുതല്‍ കൊച്ചി മെട്രോ വരെ നീളുന്ന സംഭവ ബഹുലമായ കര്‍മത്തില്‍ നിന്നുമാണ് അദ്ദേഹം വിരമിക്കാനൊരുങ്ങുന്നത്. ഡിസംബര്‍ 31 നാണ് ഡിഎംആര്‍സിയുടെ കേരളത്തിലെ എല്ലാ ചുമതലകളും നിര്‍വഹിച്ച ശേഷമാണ് അദ്ദേഹത്തിന്റെ വിരമിക്കല്‍. ഡല്‍ഹി മെട്രോ റെയില്‍ കോപ്പറേഷന്‍ മുഖ്യ ഉപദേഷ്ടാവായി പ്രവര്‍ത്തിച്ചു വരികയായിരുന്നു അദ്ദേഹം. പാലാരിവട്ടം പാലത്തിന്റെ നിര്‍മ്മാണത്തില്‍ ഡിഎംആര്‍സിക്ക് ഇനിയൊന്നും ചെയ്യാനില്ലത്ത സാഹചര്യത്തിലാണ് മെട്രോമാന്റെ മടക്കം.
ആന്ധ്രാപ്രദേശ് ഗവണ്‍മെന്റെ് കോളേജില്‍ നിന്നും സിവില്‍ എഞ്ചിനീയറിംഗ് പഠനം പൂര്‍ത്തിയാക്കിയുടനെ കോഴിക്കോട് ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജില്‍ അധ്യാപകനായി ചേരുന്നതോടെയാണ് അദ്ദേഹത്തിന്റെ തൊഴില്‍ ജീവിതം ആരംഭിക്കുന്നത്. അതിന് ശേഷം ഇന്ത്യന്‍ എഞ്ചിനീയറിംഗ് സര്‍വ്വീസില്‍ പ്രവേശം ലഭിച്ചു. 1954 ലാണ് സൗത്തേണ്‍ റെയില്‍വേയില്‍ അസിസ്റ്റന്റ് എഞ്ചീനീയര്‍ ആയിട്ട് ജോലി ആരംഭിക്കുന്നത്. ഔദ്യോഗിക ജീവിതത്തിലെ ആദ്യത്തെ നാഴികക്കല്ല് ആരംഭിക്കുന്നത് അന്ന് മുതലാണ്. 1964 ഡിസംബറില്‍ ഒരു ചുഴലിക്കാറ്റില്‍ തകര്‍ന്ന പാമ്പന്‍പാലം 6 മാസത്തിനകം നന്നാക്കാന്‍ റെയില്‍വേ നിര്‍ദേശം ശ്രീധരന് ലഭിച്ചു. എന്നാല്‍ വെറും 46 ദിവസംകൊണ്ടാണ് അദ്ദേഹം അത് പൂര്‍ത്തിയാക്കിയത്. റെയില്‍വേ മന്ത്രിയുടെ അവാര്‍ഡാണ് ഇ സേവനത്തിന് ശ്രീധരനെ തേടിയത്ത്. 1970-ല്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ആയിരുന്ന അദ്ദേഹത്തെ കല്‍ക്കട്ട മെട്രോയുടെ ചുമതല ഏല്‍പ്പിക്കുകയായിരുന്നു. ഇന്ത്യയിലെ ആദ്യ മെട്രോ പ്രോജക്ടായിരുന്ന ഇത് നിര്‍ദ്ദിഷ്ട സമയത്തിന് മുമ്പ് തന്നെ അദ്ദേഹം പൂര്‍ത്തിയാക്കി നല്‍കി. പിന്നീട് കൊച്ചിന്‍ ഷിപ്പയാര്‍ഡിലായിരുന്നു അദ്ദേഹത്തിന്റെ സേവനം. വളരെ കാലമായി പണിതീരാതിരുന്ന റാണി പത്മിനി എന്ന കപ്പല്‍ അദ്ദേഹത്തിന്റെ മേല്‍ നോട്ടത്തില്‍ കൃത്യമായി പണികഴിയിപ്പിച്ചു. പിന്നീട് 1987-ല്‍ വേസ്റ്റേണ്‍ റെയില്‍വേയുടെ ജനറല്‍ മനേജരായി 1987-ല്‍ സ്ഥാനമേല്‍ക്കുകയായിരുന്നു. തന്റെ ഔദ്യോഗിക ജീവിതത്തില്‍ നിന്നും 1990 ല്‍ അദ്ദേഹം വിരമിച്ചുവേങ്കിലും അദ്ദേഹത്തിന്റെ സേവനം പിന്നേയും നാടിനാവശ്യമായിരുന്നു. കൊങ്കണ്‍ റെയില്‍വേയുടെ ചീഫ് മാനേജിംഗ് ഡയറക്ടറായി വീണ്ടും നിയമിതനായി. എട്ട് വര്‍ഷങ്ങള്‍കൊണ്ട് തന്നെ 760 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള, 130 പാലങ്ങളും 93 തുരങ്കങ്ങളുമുള്ള കൊങ്കണ്‍ റെയില്‍ പാത യാഥാര്‍ത്യമാക്കി. 1995 ല്‍ ഡല്‍ഹി മെട്രോയുടെ എംഡിയായി സ്ഥാനമേറ്റ അദ്ദേഹം വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ കുറഞ്ഞ ചിലവില്‍ ആ പ്രോജക്ടും പൂര്‍ത്തിയാക്കി. ഈ പ്രവര്‍ത്തനങ്ങളെല്ലാമാണ് ഇന്ത്യയുടെ മെട്രോമാനെന്ന പദവി അദ്ദേഹത്തിന് ചാര്‍ത്തി നല്‍കിയത്. 2011 ല്‍ ആസ്ഥാനമൊഴിഞ്ഞ ശേഷമാണ് കൊച്ചി മെട്രോയുടെ പ്രധാന ഉപദേശകനായി സ്ഥാനമേറ്റത്. അതിന്റഎ ആദ്യ ഘട്ടം 2017ല്‍ തന്നെ പൂര്‍ത്തിയായിരുന്നു. ലക്‌നൗ, ജയ്പൂര്‍, ആന്ധ്രാ പ്രദേശ് തുടങ്ങിയ മെട്രോകളുടെയും മേല്‍നോട്ടം ഇ ശ്രീധരനു തന്നെയാണ്. ഈ നിസ്വാര്‍ത്ഥ സേവനത്തിന് രാജ്യം പത്മശ്രീയും പത്മഭൂഷണും നല്‍കിയെല്ലാം രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുമുണ്ട്. പൂര്‍ണ വിശ്രമത്തിനായിട്ടാണ് താന്‍ വിരമിക്കുന്നതെന്ന് പറയുമ്പോഴും ഭാരതപ്പുവ പുനരുജ്ജീവന പദ്ധതിയുള്‍പ്പെടെ നിരവധി പദ്ധതികള്‍ ഇനിയും അദ്ദേഹത്തിന് ചെയ്തു തീര്‍ക്കാനുണ്ട്. ജമ്മുകാശ്മീരിലെ ധാല്‍ തടകത്തിന്റെ ശുചീകരണപ്രക്രീയയും അദ്ദേഹത്തിന്‍രെ മേല്‍നോട്ടത്തില്‍ നടന്നു വരുന്നുണ്ട്. മെട്രോമാന്റെ ജീവിതം സിനിമയായി അരങ്ങിലെത്താനുള്ള അണിയറ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ജയസൂര്യയാണ് ഇ. ശ്രീധരനായി വേഷമിടുന്നത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close