INDIANEWSTrending

കര്‍ശന നിര്‍ദ്ദേശങ്ങളോടെ ജെല്ലിക്കെട്ട് നടത്താനൊരുങ്ങി തമിഴ്‌നാട് സര്‍ക്കാര്‍

ചെന്നൈ: കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് ജെല്ലിക്കട്ട് നടത്താന്‍ തമിഴ്‌നാട് സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി. 300 ആളുകളെ പങ്കെടുപ്പിച്ചു കൊണ്ട് ജെല്ലിക്കട്ട്, മഞ്ചുവിരട്ട്, വടമാട് പോലുള്ളവ നടത്താനാണ് സര്‍ക്കാരിന്റെ അനുമതി. തുറസ്സായ ഇടങ്ങളില്‍ പോലും ഉള്‍ക്കൊള്ളാവുന്നതിന്റെ പാതി പേരെ മാത്രമേ അനുവദിക്കാവൂ. ജെല്ലിക്കട്ട് നടക്കുന്ന ഇടത്തേക്ക് കടത്തി വിടുന്നവരെ മുഴുവന്‍ തെര്‍മല്‍ സ്‌കാനിംഗിനു വിധേയരാകണം തുടങ്ങി നിരവധി നിര്‍ദ്ദേശങ്ങളുണ്ട്.ജെല്ലിക്കട്ടിന് കോവിഡ് സാഹചര്യം കണക്കിലെടുത്ത് മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് അന്‍പത് ശതമാനം കാഴ്ച്ചക്കാരെ മാത്രമേ അനുവദിക്കുകയുള്ളൂവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.ജനുവരി മാസത്തിലും മെയ് മാസത്തിലുമാണ് ജെല്ലിക്കട്ട് നടക്കുക. മാട്ടുപൊങ്കലിനോട് അനുബന്ധിച്ചാണ് ഇത് നടക്കാറ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close