INDIANEWSTrending

കര്‍ഷകരുടെ രോഷം റിലയന്‍സ് ജിയോയ്ക്ക് നേരെയും ,പഞ്ചാബില്‍ ജിയോയുടെ 1500 ഓളം ടെലികോം ടവറുകള്‍ കര്‍ഷകര്‍ തകര്‍ത്തു

ചണ്ഡീഗഢ്: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരുടെ രോഷം അധികാരങ്ങളില്‍ നിന്ന് റിലയന്‍സ് ജിയോയ്ക്ക് നേരെയും. പഞ്ചാബില്‍ ജിയോയുടെ 1500 ഓളം ടെലികോം ടവറുകളാണ് ഇതിനോടകം കര്‍ഷകര്‍ തകര്‍ത്തത്. ജിയോയ്ക്ക് പഞ്ചാബില്‍ 9,000 ഓളം ടവറുകളാണ് ഉള്ളത്.ഇതില്‍ പകുതിയോളം ടവറുകള്‍ക്ക് കേടുപാട് വരുത്തുകയോ വൈദ്യുതിബന്ധം തകര്‍ക്കുകയോ ജനറേറ്ററുകള്‍ മോഷ്ടിക്കുകയോ ആണ് ചെയ്തിരിക്കുന്നതെന്ന് ജിയോ പ്രതിനിധി പറയുന്നു.

മൊബൈല്‍ ടവറുകള്‍ തകര്‍ത്ത ടെലികോം സര്‍വീസ് താറുമാറാക്കുന്നതിനെതിരെ സമരക്കാര്‍ക്ക് കര്‍ശന താക്കീത് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് നല്‍കി. ഇത്തരം നടപടികളില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.കാര്‍ഷിക നിയമങ്ങള്‍ മുകേഷ് അംബാനിക്ക് വേണ്ടിയാണെന്ന് ആരോപിച്ചാണ് കര്‍ഷകര്‍ റിലയന്‍സിന്റെ മൊൈബല്‍ സര്‍വീസുകള്‍ താറുമാറാക്കുന്നത്. ജലന്ദറില്‍ ജിയോയുടെ ഫൈബര്‍ കേബിള്‍ കത്തിച്ചു. ജിയോ ജീവനക്കാരെ ഭീഷണിപ്പെടുത്തുന്ന ദൃശ്യവും പുറത്തുവന്നിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close