INDIANEWSTrending

കര്‍ഷകര്‍ക്ക് ഡല്‍ഹിയില്‍ പ്രവേശിക്കാനും നിരങ്കാരി സമാഗമം ഗ്രൗണ്ടില്‍ പ്രതിഷേധിക്കാനും ഡല്‍ഹി പോലീസ് അനുമതി

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി രാജ്യതലസ്ഥാനത്തേക്ക് നീങ്ങുന്ന കര്‍ഷകര്‍ക്ക് ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ പോലീസ് അനുമതി നല്‍കി. ഡല്‍ഹി പോലീസ് കമ്മീഷണറാണ് ഇക്കാര്യം അറിയിച്ചത്.

കര്‍ഷകര്‍ക്ക് ബുറാഡിയിലെ നിരങ്കാരി സമാഗമം ഗ്രൗണ്ടില്‍ പ്രതിഷേധിക്കാനും ഡല്‍ഹി പോലീസ് അനുമതി നല്‍കിയിട്ടുണ്ട്. കര്‍ഷക നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്കു പിന്നാലെയാണ് ഡല്‍ഹി പോലീസിന്റെ നടപടി.

നേരത്തെ വിവിധ സംസ്ഥാനങ്ങളില്‍നിന്ന് ഡല്‍ഹി ലക്ഷ്യമാക്കി എത്തിയ പ്രതിഷേധക്കാരെ പോലീസ് അതിര്‍ത്തിയില്‍ തടഞ്ഞിരുന്നു. ഉത്തര്‍ പ്രദേശ്, ഹരിയാണ, പഞ്ചാബ്, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള പതിനായിരക്കണക്കിന് കര്‍ഷകരാണ് ഡല്‍ഹി ലക്ഷ്യമാക്കി നീങ്ങുന്നത്. വിവിധയിടങ്ങളില്‍ പോലീസ് കര്‍ഷകരെ തടയുകയും ജലപീരങ്കികള്‍ പ്രയോഗിക്കുകയും ചെയ്തിരുന്നു.

സമാധാനപൂര്‍ണമായി പ്രതിഷേധം നടത്തണമെന്നും മറ്റുള്ളവര്‍ക്ക് ഒരുതരത്തിലുമുള്ള ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്നും കര്‍ഷകരോട് അഭ്യര്‍ഥിക്കുന്നതായും ഡല്‍ഹി പോലീസ് പി.ആര്‍.ഒ. ഈഷ് സിംഗാള്‍ വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയോടു പ്രതികരിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close