INDIANEWSTop News

കര്‍ഷകര്‍ ഒരിക്കലും ത്രിവര്‍ണ പതാകയെ അവഹേളിക്കില്ല, അറസ്റ്റ് ചെയ്ത കര്‍ഷകരെ വിട്ടയയ്ക്കണമെന്നും ചര്‍ച്ചയ്ക്ക് വേദിയൊരുക്കണമെന്നും നരേഷ് തികായത്

ന്യൂഡല്‍ഹി: കര്‍ഷകര്‍ ഒരിക്കലും ത്രിവര്‍ണ പതാകയെ അവഹേളിക്കില്ല. ആരേയും അതിന് അനുവദിക്കുകയുമില്ല. എല്ലായിപ്പോഴും അതിനെ ഉയരത്തില്‍ പാറിക്കും’ എന്ന് നരേഷ് തികായത് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.അറസ്റ്റ് ചെയ്ത കര്‍ഷകരെ വിട്ടയയ്ക്കണമെന്നും ചര്‍ച്ചയ്ക്ക് വേദിയൊരുക്കണമെന്നും നരേഷ് തികായത് കൂട്ടിച്ചേര്‍ത്തു. റിപ്പബ്ലിക് ദിനത്തില്‍ നടന്ന അക്രമ സംഭവങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയാണെന്ന കര്‍ഷക സംഘടന നിലപാട് അദ്ദേഹം ആവര്‍ത്തിച്ചു.പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലാണ് നരേന്ദ്ര മോദി റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ നടന്ന അക്രമങ്ങളെ അപലപിച്ചത്.ചെങ്കോട്ടയില്‍ ദേശീയ പതാകയെ അപമാനിച്ചത് രാജ്യത്തെ ഞെട്ടിച്ചെന്ന് അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ നടന്നത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.കാര്‍ഷിക മേഖലയെ ആധുനികവത്കരിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇനിയും നിരവധി ചുവടുകള്‍മുന്നോട്ടുപോകാനുണ്ട്. സര്‍ക്കാര്‍ ഇനിയും അത്തരം ശ്രമങ്ങള്‍ തുടരും, മോദി പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close