INDIANEWS

കര്‍ഷകര്‍ ക്രിമിനലുകളോ, ഭീകരവാദികളോ അല്ലെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ്

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ ക്രിമിനലുകളോ, ഭീകരവാദികളോ അല്ലെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് രാഘവ് ഛദ്ദ. സ്‌റ്റേഡിയങ്ങള്‍ താല്‍ക്കാലിക ജയിലുകളാക്കി മാറ്റുന്നതിന് പൊലീസിന് ഡല്‍ഹി സര്‍ക്കാര്‍ അനുമതി നല്‍കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.’താല്‍ക്കാലിക ജയിലുകള്‍ നിര്‍മിക്കാനുള്ള ആവശ്യം നിരാകരിക്കണമെന്ന് ഡല്‍ഹി സര്‍ക്കാറിനോട് ആവശ്യപ്പെടുന്നു. നമ്മുടെ രാജ്യത്തെ കര്‍ഷകര്‍ ക്രിമിനലുകളോ ഭീകരവാദികളോ അല്ല. സമാധാനപരമായി പ്രതിഷേധം നടത്താനുള്ള അവകാശം ഭരണഘടന അനുവദിച്ചുനല്‍കുന്നു. പ്രതിഷേധം സ്വതന്ത്ര്യ ജനാധിപത്യത്തിന്റെ മുഖമുദ്രയാണ്’ -രാഘവ് ട്വീറ്റ് ചെയ്തു.
കര്‍ഷകര്‍ രാജ്യതലസ്ഥാനത്തേക്ക് അടുക്കുന്നതോടെ സ്‌റ്റേഡിയങ്ങള്‍ ജയിലുകളാക്കി മാറ്റാന്‍ ഡല്‍ഹി പൊലീസ് ഡല്‍ഹി സര്‍ക്കാറിനോട് അനുമതി തേടുകയായിരുന്നു. ഒമ്പതോളം സ്‌റ്റേഡിയങ്ങള്‍ താല്‍ക്കാലിക ജയിലുകളാക്കി മാറ്റാനാണ് പൊലീസിന്റെ നീക്കം

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close