Breaking NewsINDIANEWSTrending

കര്‍ഷകര്‍ റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയിലേക്ക് നടത്താനിരിക്കുന്ന ട്രാക്ടര്‍ റാലി തടയണമെന്ന അപേക്ഷയില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി

ന്യുഡല്‍ഹി :കര്‍ഷകര്‍ റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയിലേക്ക് നടത്താനിരിക്കുന്ന ട്രാക്ടര്‍ റാലി തടയണമെന്ന അപേക്ഷയില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി. ക്രമസമാധാനപ്രശ്‌നങ്ങള്‍ പൊലീസിന്റെ വിഷയമാണെന്നും, അത്തരത്തില്‍ തീരുമാനമെടുക്കാന്‍ നിങ്ങള്‍ക്ക് എല്ലാ അവകാശവുമുണ്ടല്ലോ എന്നും സുപ്രീംകോടതിഡല്‍ഹി പൊലീസിനോട് പറഞ്ഞു.എന്നാല്‍ അസാധാരണമായൊരു സാഹചര്യമാണ് ഡല്‍ഹിയിലുള്ളതെന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.

നിയമപരമായ നടപടി പൊലീസിന് സ്വീകരിക്കാം എന്നു കാണിച്ച് കോടതി ഉത്തരവിറക്കണമെന്നും എജി ആവശ്യവും കോടതി നിരസിച്ചു.ഡല്‍ഹി പൊലീസാണ് റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയിലേക്ക് നടത്താനിരിക്കുന്ന കര്‍ഷകരുടെ ട്രാക്ടര്‍ റാലി തടയണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയത്. രാജ്യത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് പ്രതിഷേധം തടസമുണ്ടാക്കും. ഇതിലൂടെ ക്രമസമാധാന നില തകരാനുള്ള സാഹചര്യമുണ്ട്. അത്തരത്തിലുണ്ടാകുന്ന സംഭവങ്ങള്‍ ലോകത്തിന് മുന്നില്‍ ഇന്ത്യയ്ക്ക് നാണക്കേടുണ്ടാക്കും. അതിനാല്‍ റാലി തടയണമെന്ന് ചൂണ്ടിക്കാട്ടിയാണ് ഡല്‍ഹി പോലീസ് സുപ്രീം കോടതിയെ സമീപിച്ചത്.

‘പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍, പ്രതിഷേധങ്ങള്‍ പൊതുതാത്പ്പര്യങ്ങളെ ഹനിക്കാതെയും ക്രമസമാധാന നിലയെ ബാധിക്കാതെയുമാകണം. എന്നാല്‍, രാജ്യത്തിന് നാണക്കേടുണ്ടാക്കുന്ന തരത്തില്‍ പ്രതിഷേധിക്കാന്‍ ആര്‍ക്കും അവകാശമില്ല’. സുപ്രീം കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ ഡല്‍ഹി പോലീസ് വ്യക്തമാക്കി.ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്. റിപ്പബ്ലിക് ദിനത്തിന് പിറ്റേന്ന്, അതായത് അടുത്ത ബുധനാഴ്ച ഇനി കേസ് പരിഗണിക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close