INDIANEWSTop News

കര്‍ഷകസംഘടനകളുടെ രാജ്യവ്യാപക ദേശീയ പാത ഉപരോധം ഇന്ന്

ദില്ലി: റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിക്ക് പിന്നാലെ കര്‍ഷകസംഘടനകളുടെ രാജ്യവ്യാപക ദേശീയ പാത ഉപരോധം ഇന്ന്. പകല്‍ 12 മണി മുതല്‍ മൂന്ന് മണിവരെയാണ് കര്‍ഷകര്‍ ഉപരോധിക്കുക. ദില്ലി എന്‍സിആര്‍, ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ് ഒഴികെയുള്ള സംസ്ഥാനങ്ങളിലെ പ്രധാനപാതകളാണ് ഉപരോധിക്കുക. സമരവുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ സംയുക്ത കിസാന്‍ മോര്‍ച്ച പുറത്തിറക്കി. അടിയന്തര സര്‍വീസുകള്‍ ഉപരോധ സമയത്ത് അനുവദിക്കും. സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ ജനങ്ങളോ ആയി തര്‍ക്കമുണ്ടാകരുത്. സമാധാനപരമായി മാത്രം ഉപരോധം നടത്തണമെന്നും നിര്‍ദ്ദേശം നല്‍കി. സമരത്തിന് മുന്നോടിയായി ഇന്നലെ ഉത്തര്‍ പ്രദേശിലെ ഷാമിലിയില്‍ വിലക്ക് ലംഘിച്ച് മഹാപഞ്ചായത്ത് ചേര്‍ന്നത് പോലീസിന് തിരിച്ചടിയായി. കര്‍ഷക ഉപരോധത്തിന് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കര്‍ഷകര്‍ ദില്ലിയിലേക്ക് കടന്ന് ഉപരോധം നടത്താന്‍ സാധ്യത കണക്കിലെടുത്ത് പോലീസ് അതിര്‍ത്തികളില്‍ സുരക്ഷ കൂട്ടിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close