INDIANEWSTop News

കര്‍ഷകസമരം: ആറാവട്ട ചര്‍ച്ചയും പരാജയപ്പെട്ടു

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരുമായി ഇന്ന് നടക്കുന്ന ആറാംവട്ട ചര്‍ച്ചയില്‍ നിന്ന് കര്‍ഷക സംഘടനകള്‍ പിന്മാറി. നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നും ഭേദഗതികള്‍ എഴുതി നല്‍കാമെന്നുമാണ് ആഭ്യന്തര മന്ത്രി അമിത് ഷാ കര്‍ഷക സംഘടന നേതാക്കളുമായുള്ള ചര്‍ച്ചയില്‍ അറിയിച്ചത്. കര്‍ഷക സംഘടനകളുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടു. ആഭ്യന്തരമന്ത്രി അമിത് ഷായുമായി ചൊവ്വാഴ്ച വൈകീട്ട് 15-ഓളം കര്‍ഷക സംഘടനാ നേതാക്കളാണ് ചര്‍ച്ച നടത്തിയത്. തുടര്‍ നീക്കം ചര്‍ച്ച ചെയ്യാന്‍ കര്‍ഷക സംഘടനകള്‍ 12 മണിക്ക് യോഗം ചേരും. ഇന്ന് ചേരുന്ന കേന്ദ്രമന്ത്രിസഭാ യോഗവും വിഷയം ചര്‍ച്ച ചെയ്യും. അതേസമയം പ്രതിപക്ഷ നേതാക്കള്‍ ഇന്ന് രാഷ്ട്രപതിയെ കാണും.കാര്‍ഷിക നിയമങ്ങളിലെ ന്യായീകരണങ്ങള്‍ കേന്ദ്രം ആവര്‍ത്തിച്ചതിനാല്‍ വിഷയത്തില്‍ ഇനി ചര്‍ച്ചയ്ക്കില്ലെന്ന് കര്‍ഷക സംഘടനാ നേതാക്കള്‍ അറിയിച്ചു. ഇതോടെ ബുധനാഴ്ചത്തെ ചര്‍ച്ചയില്‍ നിന്ന് കര്‍ഷക സംഘടനകള്‍ പിന്മാറി. ഇന്ന് സംഘടനകള്‍ യോഗം ചേരും. നിയമം പിന്‍വലിക്കുമെന്ന ഉറപ്പില്ലാതെ സമരം തീരില്ലെന്ന് ഹന്നന്‍ മൊല്ല പ്രതികരിച്ചു.ചൊവ്വാഴ്ച അമിത് ഷായുടെ വസതിയിലാണ് ആദ്യം ചര്‍ച്ച നിശ്ചയിച്ചിരുന്നത്. എന്നാല്‍ പിന്നീട് വേദി മാറ്റി. കൃഷിമന്ത്രാലയത്തിനു കീഴിലെ പുസ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കാണ് ചര്‍ച്ചയുടെ വേദി മാറ്റിയത്. കാര്‍ഷിക നിയമം പിന്‍വലിച്ചുള്ള ഒത്തുതീര്‍പ്പ് ആലോചിക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. അഞ്ച് ഉറപ്പുകള്‍ എഴുതി നല്‍കാമെന്ന് അമിത് ഷാ വ്യക്തമാക്കി. കഴിഞ്ഞ ചര്‍ച്ചയിലും ഇതേ നിലപാടാണ് കേന്ദ്രം സ്വീകരിച്ചതെന്ന് പറഞ്ഞ കര്‍ഷകര്‍ നിയമം പിന്‍വലിക്കുമോ ഇല്ലേയെന്ന് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടു. ഇത് നടക്കാതെ വന്നതോടെയാണ് നാളത്തെ ചര്‍ച്ചയില്‍ നിന്ന് പിന്മാറാനുള്ള തീരുമാനം.നേരത്തെ ചര്‍ച്ചയുടെ വേദി മാറ്റിയതില്‍ പ്രതിഷേധിച്ച് ചര്‍ച്ച ബഹിഷ്‌കരിച്ച കര്‍ഷക നേതാവ് റോള്‍ദു സിംഗിനെ പൊലീസ് സുരക്ഷയോടെ തിരിച്ചെത്തിച്ചു. ബുധനാഴ്ച രാവിലെ കേന്ദ്രമന്ത്രിസഭാ യോഗം ചേരും. പഞ്ചാബിലും ഹരിയാനയിലും ബന്ദിനെ തുടര്‍ന്ന് ജന ജീവിതം നിശ്ചലമായിരുന്നു.ബന്ദ് പൊതുവേ സമാധാനപരമായിരുന്നെങ്കിലും രാജസ്ഥാനിലെ ജയ്പുരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുടെ പ്രകടനത്തെ പൊലീസ് നേരിട്ടതും സംഘര്‍ഷമുണ്ടാക്കി. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ പൊലീസ് വീട്ടുതടങ്കലിലാക്കിയെന്ന് എഎപി ആരോപിച്ചു. ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഡല്‍ഹി പൊലീസ് പ്രതികരിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close