INDIANEWSTrending

കര്‍ഷകസമരം തീര്‍ക്കാന്‍ പുതിയ ഫോര്‍മുലയുമായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്

ന്യൂഡല്‍ഹി: കര്‍ഷകസമരം തീര്‍ക്കാന്‍ പുതിയ ഫോര്‍മുലയുമായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. സമരം ആരംഭിച്ചതിന് ശേഷം പാക്കിസ്ഥാനില്‍ നിന്നും പഞ്ചാബിലേക്ക് ആയുധങ്ങള്‍ ഒഴുകുകയാണെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. രാജ്യവ്യാപക മഹാപഞ്ചായത്തുകള്‍ പ്രഖ്യാപിച്ച് കര്‍ഷക സംഘടനകള്‍ സമരം ശക്തമാക്കിയതിന് പിന്നാലെയാണ് ഒത്തുതീര്‍പ്പ് ഫോര്‍മുലയുമായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് രംഗത്തുവന്നത്. നിലവിലെ സാഹചര്യത്തില്‍ കാര്‍ഷിക നിയമങ്ങള്‍ മരവിപ്പിക്കുന്നത് 18 മാസത്തില്‍ നിന്ന് 24 മാസത്തേക്ക് നീട്ടണം. അതിന് ശേഷം ആവശ്യമായ മാറ്റങ്ങള്‍ വരുത്തി നിയമം നടപ്പിലാക്കാം. കേന്ദ്രം ഇത് അംഗീകരിക്കുകയാണെങ്കില്‍ സംഘടനകളുമായി ഇക്കാര്യം ചര്‍ച്ച ചെയ്യാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെങ്കോട്ട സംഘര്‍ത്തില്‍ ഉള്‍പ്പെട്ട 20 പേരുടെ ഫോട്ടോ കൂടി ഡല്‍ഹി പോലീസ് പുറത്തുവിട്ടു. കര്‍ഷക സമരം തുടങ്ങിയതിന് ശേഷം പഞ്ചാബിലേക്ക് വന്‍തോതില്‍ ആയുധങ്ങള്‍ ഒഴുകുന്നുണ്ട്. ഇക്കാര്യം ആഭ്യന്തരമന്ത്രി അമിത് ഷായെ ധരിപ്പിച്ചിട്ടുണ്ടന്നും സമരത്തിന്റെ പേരില്‍ ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്യുന്നത് തെറ്റാണെന്നും അമരീന്ദര്‍ സിങ് പറഞ്ഞു . ചര്‍ച്ച സംബന്ധിച്ച് കേന്ദ്രം ഇതുവരെ നിലപാട് വ്യക്തമാക്കാത്ത സാഹചര്യത്തില്‍ സര്‍ക്കാരില്‍ നിന്ന് എന്തെങ്കിലും നീക്കുപോക്കുണ്ടെങ്കില്‍ മാത്രം ചര്‍ച്ചയ്ക്ക് തയാറായാല്‍ മതിയെന്നാണ് സംഘടനകളുടെ തീരുമാനം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close