INDIANEWSTrending

കര്‍ഷകസമരത്തില്‍ നിലപാട് വ്യക്തമാക്കി അമേരിക്ക

ന്യൂഡല്‍ഹി: വിവാദങ്ങളും വിമര്‍ശനങ്ങളും തുടരുന്നതിനിടെ കര്‍ഷകസമരത്തില്‍ നിലപാട് വ്യക്തമാക്കി അമേരിക്ക രംഗത്ത്. സമാധാനപരമായ പ്രതിഷേധം ജനാധിപത്യത്തിന്റെ മുഖമുദ്രയാണെന്നും ഇന്ത്യന്‍ വിപണിയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുകയും സ്വകാര്യ നിക്ഷേപം ഉറപ്പാക്കുകയും ചെയ്യുന്ന പരിഷ്‌കാരങ്ങളെ സ്വാഗതം ചെയ്യുന്നതായും അമേരിക്ക വ്യക്തമാക്കി. ഇന്ത്യയിലെ കര്‍ഷകസമരത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് യുഎസ് സ്റ്റേറ്റ് മാധ്യമവക്താവ് ഇക്കാര്യത്തിലെ ബൈഡന്‍ ഭരണകൂടത്തിന്റെ നിലപാട് വ്യക്തമാക്കിയത്. കാര്‍ഷിക മേഖലയിലെ സാമ്പത്തിക പരിഷ്‌കാരങ്ങളെ പിന്തുണയ്ക്കുമ്പോള്‍ തന്നെ കര്‍ഷകരുടെ ആശങ്കകളും പരാതികളും സമാധാനപരമായ ചര്‍ച്ചകളിലൂടെ പരിഹരിക്കണം എന്നു പറഞ്ഞു കൊണ്ട് കര്‍ഷകരേയും കേന്ദ്രസര്‍ക്കാരിനേയും ഒരു പോലെ ഒപ്പം നിര്‍ത്തുന്ന പ്രതികരണമാണ് കര്‍ഷക പ്രശ്‌നത്തില്‍ അമേരിക്ക നടത്തിയത്.രാഷ്ട്രീയപരമായ വ്യത്യാസങ്ങള്‍ സമാധാനപരമായ ചര്‍ച്ചകളിലൂടെ പരിഹരിക്കപ്പെടണമെന്നാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്ന് യുഎസ് പ്രതിനിധി പറഞ്ഞു. അതേസമയം അമേരിക്കന്‍ പ്രതിനിധിസഭയിലെ പല പ്രതിനിധികളും കര്‍ഷകസമരത്തെ പിന്തുണച്ചു കൊണ്ടുള്ള നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close