INDIA

കര്‍ഷക നിയമം: താങ്ങുവിലയ്ക്ക് വിളകള്‍ സംഭരിക്കാനാവില്ലെന്ന പ്രതിപക്ഷ ആരോപണം മറികടക്കാനുള്ള ശ്രമവുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: പുതിയ കര്‍ഷക നിയമങ്ങളിലൂടെ താങ്ങുവിലയ്ക്ക് വിളകള്‍ സംഭരിക്കാനാവില്ലെന്ന പ്രതിപക്ഷ ആരോപണം മറികടക്കാനുള്ള ശ്രമവുമായി കേന്ദ്രസര്‍ക്കാര്‍. കര്‍ഷക നിയമത്തില്‍ പ്രതിഷേധിച്ചിരിക്കുകയാണ് രാജ്യത്തെ കര്‍ഷകരെ തണുപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ നടപടി. അതിന്റെ ഗുണഫലം ലഭിക്കുന്നതും കര്‍ഷകര്‍ക്ക് തന്നെ. എഫ്‌സിഐയുടെയും വിള സംഭരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിവിധ ഏജന്‍സികളുടെയും സഹായത്തോടെ തിങ്കളാഴ്ച വരെ 98.19 ലക്ഷം ടണ്‍ നെല്ലാണ് കേന്ദ്രസര്‍ക്കാര്‍ സംഭരിച്ചിരിക്കുന്നത്, അതും താങ്ങുവിലയ്ക്ക്. അതിന് വേണ്ടി ആകെ ചെലവഴിച്ചതാകട്ടെ 18.540 കോടി രൂപയും. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, തമിഴ്നാട്, ഉത്തരാഖണ്ഡ്, ഛണ്ഡീഗഡ്, ജമ്മു കശ്മീര്‍, കേരളം എന്നിവിടങ്ങളില്‍ നിന്നാണ് നെല്ല് സംഭരിച്ചിരിക്കുന്നത്.ഒക്ടോബര്‍ 19 വരെയുള്ള കണക്കാണിത്. 8.54 ലക്ഷം കര്‍ഷകരില്‍ നിന്നാണ് നെല്ല് സംഭരിച്ചത്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 80.20 ലക്ഷം ടണ്ണാണ് സംഭരിച്ചിരുന്നത്. ഇക്കുറി ഇതില്‍ 22.43 ശതമാനം വര്‍ധനവാണ് സംഭരണത്തില്‍ ഉണ്ടായത്. തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര, തെലങ്കാന, ഗുജറാത്ത്, ഹരിയാന, ഉത്തര്‍പ്രദേശ്, ഒഡിഷ, രാജസ്ഥാന്‍ ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളില്‍ നിന്ന് 42.46 ലക്ഷം ടണ്‍ പയറുവര്‍ഗങ്ങളും ആന്ധ്രപ്രദേശ്, കര്‍ണാടക, തമിഴ്നാട്, കേരളം എന്നിവിടങ്ങളില്‍ നിന്ന് 1.23 ലക്ഷം ടണ്‍ കൊപ്രയും സംഭരിക്കാന്‍ കേന്ദ്രം അനുവാദം നല്‍കിയിട്ടുണ്ട്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close