INDIANEWSTrending

കര്‍ഷക നിയമങ്ങളില്‍ വിട്ടുവീഴ്ചയ്ക്ക് ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍

ന്യുഡല്‍ഹി: വിവാദ കര്‍ഷക നിയമങ്ങളില്‍ വിട്ടുവീഴ്ചയ്ക്ക് ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. കര്‍ഷകര്‍ വിമര്‍ശനം ഉന്നയിക്കുന്ന ഭാഗങ്ങളില്‍ ഭേദഗതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ധാരണയിലെത്തിയതായാണ് സൂചന. കരാര്‍ കൃഷി തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ സിവില്‍ കോടതിയെ സമീപിക്കാമെന്ന് വ്യവസ്ഥ കൊണ്ടുവരും. താങ്ങുവില സംബന്ധിച്ച ഉറപ്പ് കര്‍ഷക സംഘടനകള്‍ക്ക് എഴുതി നല്‍കും. വൈദ്യുതി ഭേദഗതി ബില്ലിലെ ആശങ്കള്‍ പരിഹരിക്കാനും ധാരണയായി.

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വസതിയില്‍ ചേര്‍ന്ന മന്ത്രിതല യോഗത്തില്‍ ഇത് സംബന്ധിച്ച് ധാരണയായെന്നും സൂചനയുണ്ട്.പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ലോക് കല്യാണ്‍ മാര്‍ഗില്‍ ചേര്‍ന്ന യോഗത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ, കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, റെയില്‍വേമന്ത്രി പിയുഷ് ഗോയല്‍, ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ല എന്നിവരും പങ്കെടുത്തു.അതേസമയം, സര്‍ക്കാരുമായി അഞ്ചാംവട്ട ചര്‍ച്ചയ്ക്ക് കര്‍ഷക സംഘടനകള്‍ വിജ്ഞാന്‍ ഭവനിലെത്തി. മൂന്ന് വിവാദ നിയമങ്ങളും പിന്‍വലിക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍.

പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടന്നത് സ്വാഗതാര്‍ഹമാണ്. എന്നാല്‍ ചര്‍ച്ചയിലെ തീരുമാനങ്ങള്‍ അറിഞ്ഞിട്ട് കൂടുതല്‍ പ്രതികരിക്കാമെന്നാണ് ചര്‍ച്ചയ്ക്ക് കയറും മൂന്‍പ് കര്‍ഷകര്‍ പ്രതികരിച്ചത്.ഇന്ന് നടക്കുന്ന ചര്‍ച്ചയില്‍ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ കൂടുതല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കര്‍ഷകര്‍ എന്‍.എച്ച്-8 വഴി ഡല്‍ഹിയിലേക്ക് എത്തുമെന്നും ജന്തര്‍ മന്ദറില്‍ ക്യാംപ് ചെയ്യുമെന്നും സംയുക്ത കര്‍ഷക യൂണിയന്‍ അറിയിച്ചു.

അതേസമയം, കര്‍ഷക സമരത്തില്‍ കാനഡ സ്വീകരിക്കുന്ന നിലപാടില്‍ ഇന്ത്യ എതിര്‍പ്പ് ശക്തമാക്കി. ഇന്നലെ കനേഡിയന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു. കാനഡയുടെ നേതൃത്വത്തിലുള്ള കൊവിഡ് 19 യോഗത്തില്‍ പങ്കെടുക്കില്ലെന്ന് വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കര്‍ വ്യക്തമാക്കി. ഈ മാസം ഏഴിനാണ് യോഗം. വിളിച്ചിരിക്കുന്നത്.

ഇന്ത്യ പ്രതിഷേധം അറിയിച്ചതിനു പിന്നാലെ കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫീസിനും കോണ്‍സുലേറ്റുകള്‍ക്കും മുന്നില്‍ കര്‍ഷക സമരത്തിന്റെ പോസ്റ്ററുകള്‍ പതിച്ചതാണ് വിദേശകാര്യ മന്ത്രാലയത്തെ പ്രകോപിപ്പിച്ചത്.ഈ മാസം എട്ടിന് പ്രഖ്യാപിച്ചിരിക്കുന്ന കര്‍ഷക ബന്ദിന് പിന്തുണ നല്‍കുമെന്ന് ഇടതുകക്ഷികള്‍ അറിയിച്ചു. എന്നാല്‍ തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കേരളത്തില്‍ ബന്ദ് ഉണ്ടായിരിക്കില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close