KERALANEWS

കര്‍ഷക നിയമത്തിനെതിരെ പ്രത്യേക നിയമസഭ സമ്മേളനം ഇന്ന്

തിരുവനന്തപുരം:കേന്ദ്രസര്‍ക്കാറിന്റെ കര്‍ഷക നിയമത്തിനെതിരെ പ്രമേയം പാസ്സാക്കാന്‍ നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന്.രാവിലെ ഒമ്പത് മണിക്കാണ് സഭാ സമ്മേളനം ചേരുന്നത്്. ഒരു മണിക്കൂര്‍ നീണ്ട് നില്‍ക്കുന്ന സമ്മേളനത്തില്‍ കക്ഷി നേതാക്കള്‍ക്ക് മാത്രമാണ് സംസാരിക്കാന്‍ അവസരം.

കര്‍ഷകരുടെ നിലനില്‍പ്പിനെ ബാധിക്കുന്ന നിയമം പിന്‍വലിക്കണമെന്ന് പ്രമേയത്തിലൂടെ കേരള നിയമസഭ ആവശ്യപ്പെടും. ഒരാഴ്ചക്കാലത്തെ എതിര്‍പ്പിന് ശേഷം കഴിഞ്ഞ ദിവസമാണ് സഭ സമ്മേളിക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുമതി നല്‍കിയത്. സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ പാലിച്ചതിനാലാണ് അനുമതി നല്‍കുന്നതെന്ന് രാജ്ഭവന്‍ അറിയിച്ചിരുന്നു.

നേരത്തെ ഡിസംബര്‍ 23 ന് സമ്മേളനം ചേരാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഗവര്‍ണര്‍ അനുമതി നല്‍കിയിരുന്നില്ല. പിന്നീട് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, മന്ത്രിമാരായ എ. കെ ബാലന്‍, വി. എസ് സുനില്‍കുമാര്‍ എന്നിവര്‍ രാജ്ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന് ശേഷം കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമ ഭേദഗതിക്കെതിരായ പ്രമേയം പാസാക്കേണ്ടതിന്റെ അടിയന്തര പ്രധാന്യമുണ്ടെന്ന് കാണിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് വീണ്ടും കത്ത് നല്‍കി. അതിന് ശേഷമാണ് ഗവര്‍ണറുടെ അനുമതി ലഭിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close