INDIANEWS

കര്‍ഷക പ്രക്ഷോപത്തെ അനുനയിപ്പിക്കാന്‍ പ്രധാനമന്ത്രി, ഇന്ന് രാജ്യത്തെ അഭിസംബോധനം ചെയ്യും

ന്യൂഡല്‍ഹി:കര്‍ഷക പ്രക്ഷോഭം കനത്തു കൊണ്ടിരിക്കെ കര്‍ഷകരെ അനുനയിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. രാജ്യത്തെ ഒന്‍പത് കോടി കര്‍ഷകര്‍ക്ക് ആയി 18,000 കോടിയുടെ സഹായം പ്രധന്‍ മന്ത്രി സമ്മന്‍ നിധി പ്രകാരം വിതരണം ചെയ്ത ശേഷമാകും പ്രധാനമന്ത്രി കര്‍ഷകരെ അഭിസംബോധന ചെയ്യുക.

അന്തരിച്ച മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ ചടങ്ങിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ അഭിസമ്പോദന. നേരിട്ട് കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് എത്തുന്ന വിധമാണ് തുകയുടെ വിതരണം.

അടല്‍ ബിഹാരി വാജ്പേയിയുടെ ജന്മദിനം സുശാസന്‍ ദിവസ് ആയാണ് കേന്ദ്രസര്‍ക്കാര്‍ ആചരിക്കുന്നത്. ചടങ്ങില്‍ കര്‍ഷകരെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി കര്‍ഷകരുമായി സംവദിക്കുകയും ചെയ്യും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close