INDIANEWS

കര്‍ഷക പ്രക്ഷോഭം: തടയാന്‍ യുപി- ഹരിയാന അതിര്‍ത്തിയില്‍ വന്‍സേനാവിന്യാസം

ദില്ലി: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടക്കുന്ന പ്രതിഷേധ മാര്‍ച്ച് തടയുന്നതിനായി ദില്ലി- ഹരിയാന അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കി ദില്ലി പൊലീസ്. ആയിരക്കണക്കിന് കര്‍ഷകരെ തലസ്ഥാനത്തേക്ക് പ്രവേശിക്കുന്നതില്‍ നിന്ന് തടയുന്നതിനായാണ് അതിര്‍ത്തില്‍ സേനയെ വിന്യസിച്ചിരിക്കുന്നത്. ബുധനാഴ്ച്ച പ്രതിഷേധമാരംഭിച്ച കര്‍ഷകര്‍ ദേശീയപാതയിലെ പാനിപട്ട് ടോള്‍ പ്ലാസയ്ക്ക് സമീപമായാണ് വ്യാഴാഴ്ച്ച രാത്രി ചെലവഴിച്ചത്.വ്യാഴാഴ്ച്ച അംബാലയ്ക്കടുത്ത് പ്രതിഷേധകരെ പൊലീസ് ബാരിക്കേഡുകള്‍ ഉപയോഗിച്ച് തടഞ്ഞിരുന്നു. തുടര്‍ന്ന് നടന്ന പ്രതിഷേധത്തില്‍ കര്‍ഷകര്‍ ബാരിക്കേഡുകള്‍ പാലത്തില്‍ നിന്ന് താഴേക്ക് വലിച്ചെറിയുകയും അതില്‍ കര്‍ഷകരും പൊലീസും ഉള്‍പ്പടെ നിരവധിപ്പേര്‍ക്ക് പരിക്കുപറ്റുകയും ചെയ്തിരുന്നു.പ്രതിഷേധത്തെ തുടര്‍ന്ന് ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ എന്‍സിആര്‍ മേഖലയില്‍ നിന്ന് ദില്ലിയിലേക്കുള്ള മെട്രോ സര്‍വീസുകള്‍ വെള്ളിയാഴ്ച നിര്‍ത്തിവയ്ക്കുമെന്ന് ദില്ലി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. ദില്ലി പോലീസിന്റെ നിര്‍ദ്ദേശപ്രകാരം നാളെ ഡല്‍ഹിയില്‍ നിന്ന് എന്‍സിആര്‍ മേഖലയിലേക്ക് മാത്രമേ മെട്രോ സര്‍വീസുകള്‍ ഉണ്ടാവുകയുള്ളുവെന്നും അധികൃതര്‍ വ്യക്തമാക്കി.അതേസമയം ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറും പഞ്ചാബ് മുഖ്യമന്ത്രി് അമരീന്ദര്‍ സിങ്ങും കര്‍ഷകരുടെ ‘ദില്ലി ചാലോ’ മാര്‍ച്ചിനെതിരെ ട്വിറ്റര്‍ യുദ്ധത്തിലേക്ക് കടന്നിരുന്നു. കര്‍ഷകര്‍ രാജ്യ തലസ്ഥാനത്തേക്ക് പ്രവേശിക്കുന്നത് തടഞ്ഞതിന് സിംഗ് ഖട്ടറിനെ കുറ്റപ്പെടുത്തി. കര്‍ഷകരോട് കാണിക്കുന്നത് തിര്‍ത്തും ജനാധിപത്യവിരുദ്ധവും ഭരണഘടനാ നിഷേധവുമാണെന്ന് വിശേഷിപ്പിച്ച ഖട്ടര്‍, നിരപരാധികളായ കര്‍ഷകരെ പ്രകോപിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും പഞ്ചാബ് മുഖ്യമന്ത്രിയോട് പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close