INDIANEWSTop News

കര്‍ഷക പ്രക്ഷോഭം നൂറാം ദിനത്തിലെയ്ക്ക്; മാസത്തിനിടയില്‍ പൊലിഞ്ഞത് 108 ജീവനുകള്‍

ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭം നൂറാം ദിനത്തിലെയ്ക്ക് . ദില്ലി അതിര്‍ത്തികളില്‍ കര്‍ഷകരുടെ സമരം തുടങ്ങിയിട്ട് നാളേക്ക് 100 ദിവസമാകും. മൂന്ന് മാസത്തിനിടയില്‍ സമരപന്തലുകളില്‍ പൊലിഞ്ഞത് 108 കര്‍ഷകര്‍ എന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു. ജനുവരി 26 ലെ സംഭവങ്ങള്‍ക്ക് ശേഷം കര്‍ഷകരുമായി ഇതുവരെ സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറായിട്ടില്ല. നവംബര്‍ 27 നാണ് ദില്ലി അതിര്‍ത്തികളിലേക്ക് കര്‍ഷകരുടെ പ്രക്ഷോഭം എത്തിയത്. ഡിസംബറിലെയും ജനുവരിയിലെയും മരംകോച്ചുന്ന തണുപ്പില്‍ നൂറിലധികം കര്‍ഷകര്‍ സമരകേന്ദ്രങ്ങളില്‍ മരിച്ചു. കര്‍ഷകരുമായി സര്‍ക്കാര്‍ ഇതുവരെ നടത്തിയ 11 ചര്‍ച്ചകളും പരാജയപ്പെട്ടു. റിപ്പബ്ലിക് ദിനത്തിലെ സംഘര്‍ഷങ്ങള്‍ സമരത്തിന്റെ മാറ്റ് കുറച്ചെങ്കിലും ഇപ്പോള്‍ സമരപന്തലുകള്‍ പഴയ ആവേശത്തില്‍ തന്നെയാണ്. പൊലീസ് നടപടിയും ടൂള്‍ക്കിറ്റ് വിവാദവുമൊന്നും സമരത്തെ ബാധിച്ചിട്ടില്ല. മഹാപഞ്ചായത്തുകള്‍ വിളിച്ച് എല്ലാ സംസ്ഥാനങ്ങളിലും സമരത്തിനുള്ള പിന്തുണ കൂട്ടുകയാണ് കര്‍ഷകരിപ്പോള്‍.നൂറാം ദിവസത്തിലേക്ക് കടക്കുമ്പോഴും കര്‍ഷക സമരത്തിന്റെ ആവേശം കുറയുന്നില്ല. സത്രീകളടക്കമുള്ള കര്‍ഷകരുടെ പുതിയ സംഘങ്ങള്‍ സമരകേന്ദ്രങ്ങളിലേക്ക് ഇപ്പോഴും എത്തുന്നുണ്ട്. 100 ദിവസമായ നാളെ മനേസര്‍ എക്‌സ്പ്രസ്പാത ഉപരോധവും എട്ടിന് മഹിള മഹാപഞ്ചായത്തും നടക്കും. സംസ്ഥാന തെരഞ്ഞെടുപ്പുകളിലേക്ക് രാഷ്ട്രീയ ശ്രദ്ധ മാറുമ്പോള്‍, കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കും എതിരെ പ്രചരണത്തിനിറങ്ങാനുമാണ് കര്‍ഷകരുടെ തീരുമാനം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close