INDIANEWS

കര്‍ഷക പ്രക്ഷോഭം: യോഗത്തില്‍ കേന്ദ്ര കൃഷിമന്ത്രിയില്ല, കര്‍ഷക സംഘടനകള്‍ ബഹിഷ്‌കരിച്ചു

ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭം പരിഹരിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ പങ്കെടുത്തില്ല. ഇതേതുടര്‍ന്ന് കര്‍ഷകര്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. വിവാദമായ കാര്‍ഷിക നിയമത്തിന്റെ പകര്‍പ്പുകള്‍ കര്‍ഷകര്‍ മന്ത്രാലയത്തിനകത്ത് കീറിയെറിയുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തു.കൃഷിമന്ത്രിക്ക് പകരം കേന്ദ്ര കാര്‍ഷിക സെക്രട്ടറിയാണ് യോഗത്തില്‍ പങ്കെടുത്തത്. എന്നാല്‍, കൃഷി മന്ത്രി പങ്കെടുത്താല്‍ മാത്രമേ യോഗവുമായി മുന്നോട്ടുപോകൂവെന്ന് കര്‍ഷകര്‍ നിലപാടെടുക്കുകയായിരുന്നു. കാര്‍ഷിക നിയമത്തിനെതിരായ പ്രക്ഷോഭം ശക്തമാക്കുമെന്നും കര്‍ഷകര്‍ വ്യക്തമാക്കി.കര്‍ഷകനെ കുത്തകകളുടെ അടിമയാക്കുന്ന വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പഞ്ചാബ്, ഹരിയാന തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ പ്രക്ഷോഭം തുടരുകയാണ്. കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങളെ അതീവ ലാഘവത്തോടെയാണ് കാണുന്നതെന്ന് ചൂണ്ടിക്കാട്ടി ഒരുവിഭാഗം കര്‍ഷക സംഘടനകളുടെ കൂട്ടായ്മ നേരത്തെ ചര്‍ച്ചക്ക് പങ്കെടുക്കാനില്ലെന്ന് അറിയിച്ചിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close