INDIANEWS

കര്‍ഷക പ്രതിഷേധം കാരണം ട്രയിന്‍ യാത്ര മുടങ്ങിയവര്‍ക്ക് ടിക്കറ്റ് തുക തിരിച്ചുനല്‍കുമെന്ന് ഇന്ത്യന്‍ റെയില്‍വെ

ദില്ലി:കര്‍ഷക പ്രതിഷേധം കാരണം ട്രയിന്‍ യാത്ര മുടങ്ങിയവര്‍ക്ക് ടിക്കറ്റ് തുക തിരിച്ചുനല്‍കുമെന്ന് ഇന്ത്യന്‍ റെയില്‍വെ. ട്രാക്ടര്‍ റാലി കാരണം സ്റ്റേഷനിലെത്താന്‍ കഴിയാത്തവര്‍ക്ക് മുഴുവന്‍ തുകയും തിരിച്ച് ലഭിക്കാന്‍ അപേക്ഷിക്കാമെന്നാണ് ഇന്ത്യന്‍ റെയില്‍വെ അറിയിച്ചത്. ന്യൂ ദില്ലി, ഓള്‍ഡ് ദില്ലി, നിസാമുദ്ദീന്‍, അനന്ദ് വിഹാര്‍, സഫ്ദര്‍ജംഗ്, സറായ് റോഹില്ല, എന്നീ സ്റ്റേഷനുകള്‍ക്കാണ് ഇത് ബാധകം. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ 40 കര്‍ഷക സംഘടനകളാണ് ദില്ലിയിലും അതിര്‍ത്തി പ്രദേശങ്ങളിലുമായി പ്രതിഷേധം സംഘടിപ്പിക്കുന്നത്.

അതേസമയം ചെങ്കോട്ടയില്‍ വീണ്ടും കടന്നുകയറിയ കര്‍ഷകര്‍ ഏറ്റവും ഉയരത്തിലുള്ള മന്ദിരത്തില്‍ കര്‍ഷക സംഘടനകളുടെയും മറ്റും കൊടികള്‍ സ്ഥാപിച്ചു. കര്‍ഷക പ്രക്ഷോഭം ശക്തമായി നടക്കുന്നതിനിടെ രാജ്യ തലസ്ഥാനത്ത് പല ഭാഗത്തും ഇന്റര്‍നെറ്റ് വിച്ഛേദിച്ചു.ദില്ലിയില്‍ ഇന്ന് ഉച്ച മുതല്‍ 12 മണിക്കൂര്‍ നേരത്തേക്കാണ് ഇന്റര്‍നെറ്റ് വിച്ഛേദിച്ചിരിക്കുന്നത്.വൈകീട്ട് അഞ്ച് മണി വരെയാണ് കര്‍ഷകര്‍ക്ക് റാലി നടത്താന്‍ അനുവാദം നല്‍കിയിരിക്കുന്നത്. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാവിലെ സിംഗു അതിര്‍ത്തിയിലും തിക്രി അതിര്‍ത്തിയിലും ബാരിക്കേഡ് തകര്‍ത്ത് സമരക്കാര്‍ പ്രതിഷേധവുമായി മുന്നോട്ട് പോവുകയായിരുന്നു. ഗാസിപ്പൂരിലും പിന്നീട് സംഘര്‍ഷം ഉണ്ടായി.

ബാരിക്കേഡ് നീക്കി കര്‍ഷകര്‍ മുന്നോട്ട് നീങ്ങിയപ്പോള്‍ പൊലീസ് തടഞ്ഞതാണ് കാരണം.സിംഗു അതിര്‍ത്തിയില്‍ നിന്നും തിക്രിയില്‍ നിന്നും എത്തിയവരാണ് ചെങ്കോട്ടയിലേക്ക് പോയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close