INDIANEWS

കര്‍ഷക പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ഹരിയാനയിലും പഞ്ചാബിലും ബിജെപിക്ക് തിരിച്ചടി

ഛണ്ഡീഗഢ്: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷക പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ഹരിയാനയിലും പഞ്ചാബിലും ബിജെപിക്ക് തിരിച്ചടി. 2015 ല്‍ ബിജെപി-അകാലിദള്‍ സഖ്യം തൂത്തുവാരിയ പഞ്ചാബ് തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇത്തവണ ബിജെപിക്ക് മൂന്നില്‍ രണ്ടു സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പാര്‍ട്ടിയുടെ കോര്‍കമ്മിറ്റിയിലെ ഏക സിഖ്കാരനായ മല്‍വീന്ദര്‍ സിങ് ഖാങ് അടക്കം നിരവധി ബിജെപി നേതാക്കള്‍ ജനുവരിയില്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു.

പഞ്ചാബില്‍ നടക്കാനിരിക്കുന്ന എട്ട് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കും 109 മുന്‍സിപ്പല്‍ പഞ്ചായത്തുകളിലേക്കും നടക്കുന്ന തിരഞ്ഞെടുപ്പില്‍ കര്‍ഷക സമരം പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. അകാലിദള്‍ കര്‍ഷക നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ബിജെപി സഖ്യം ഉപേഷിച്ചിരുന്നു. തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചിരിക്കുന്ന കോണ്‍ഗ്രസിനോടും കര്‍ഷക സംഘടനകള്‍ക്ക് വിയോജിപ്പുണ്ട്.എന്നാല്‍ രാഷ്ട്രീയ പരമായും ജനാധിപത്യപരമായും ബിജെപിക്ക് തിരിച്ചടി നല്‍കാന്‍ കര്‍ഷകര്‍ക്കുള്ള അവസരമാണ് ഈ തിരഞ്ഞെടുപ്പെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ഹരിയാനയിലും ബിജെപി നേരിടുന്നത് സമാനമായ വെല്ലുവിളിയാണ്. ബിജെപി-ജെജെപി നേതാക്കളെ പൊതുവേദികളില്‍ അനുവദിക്കില്ലെന്നാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. അതേസമയം സഖ്യ ഉപേക്ഷിക്കാന്‍ ജെജെപിയില്‍ സമ്മര്‍ദ്ദം ഉണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close