INDIANEWS

കര്‍ഷക ബില്ല് പിന്‍വലിച്ചില്ലെങ്കില്‍ രാജ്യവ്യാപക പ്രക്ഷോപം: മമത ബാനര്‍ജി


കൊല്‍ക്കത്ത: കാര്‍ഷിക ബില്ലുകള്‍ക്കെതിരേ പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബില്ലുകള്‍ എത്രയും വേഗം പിന്‍വലിക്കണം, കര്‍ഷക വിരുദ്ധ ബില്ലുകള്‍ ഉടന്‍ പിന്‍വലിച്ചില്ലെങ്കില്‍ ദേശീയ തലത്തില്‍ പ്രക്ഷോഭം ആരംഭിക്കുമെന്നും അവര്‍ പറഞ്ഞു.’ കര്‍ഷകരേയും അവരുടെ ജീവിതത്തെയും ഉപജീവനത്തെയും കുറിച്ച് എനിക്ക് വളരെയധികം ആശങ്കകളുണ്ട്. കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകവിരുദ്ധ ബില്ലുകള്‍ ഉടന്‍ പിന്‍വലിക്കണം. ഇല്ലെങ്കില്‍ സംസ്ഥാനത്തും രാജ്യത്തുടനീളവും ഞങ്ങള്‍ പ്രക്ഷോഭം നടത്തും. തുടക്കം മുതല്‍ കര്‍ഷക വിരുദ്ധ ബില്ലുകളെ ഞങ്ങള്‍ ശക്തമായി എതിര്‍ത്തിരുന്നു.’ – അവര്‍ ട്വിറ്ററില്‍ കുറിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close