Breaking NewsINDIANEWS

കര്‍ഷക ബില്‍ ഇന്ന് രാജ്യസഭയില്‍, എന്‍ഡിഎയില്‍ ഭിന്നത

ന്യൂഡല്‍ഹി:കര്‍ഷക പ്രക്ഷോഭം ശക്തമാകുന്നതിനിടെ, വിവാദമായ മൂന്ന് കാര്‍ഷിക ബില്ലുകള്‍ ഇന്ന് രാജ്യസഭയില്‍. സ്വന്തമായി ഭൂരിപക്ഷമില്ലാത്ത ഉപരിസഭ കടക്കാന്‍ സര്‍ക്കാറിന് വിയര്‍ക്കേണ്ടിവരും. അതേസമയം, കൊവിഡ് ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ സഭയില്‍ അംഗങ്ങളുടെ എണ്ണം കുറഞ്ഞത് സര്‍ക്കാറിന് നേരിയ ആശ്വാസം നല്‍കുന്നുണ്ട്.

നേരത്തേ, ദേശീയ പൗരത്വ ഭേദഗതി നിയമം, കശ്മീര്‍ വിഭജന നിയമം, സാമ്പത്തിക സംവരണം സംബന്ധിച്ച നിയമം തുടങ്ങിയവ രാജ്യസഭയില്‍ പാസ്സാക്കാന്‍ എന്‍ ഡി എക്ക് പുറത്ത് നിന്നുള്ള കക്ഷികളുടെ പിന്തുണയോടെ ബി ജെ പി സര്‍ക്കാറിന് സാധിച്ചിരുന്നു.

243 അംഗ രാജ്യസഭയില്‍ 122 എന്നതാണ് മാന്ത്രിക സംഖ്യ. നിലവില്‍ എന്‍ ഡി എ കക്ഷികള്‍ക്ക് 105 വോട്ടുകള്‍ ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. പ്രതിപക്ഷത്തിന് നൂറ് വോട്ടുകള്‍ വരെ ലഭിച്ചേക്കും. നേരത്തേ, പ്രദേശിക കക്ഷികളുടെ പിന്തുണയോടെയാണ് രാജ്യസഭയില്‍ നിര്‍ണായക ബില്ലുകള്‍ സര്‍ക്കാര്‍ പാസ്സാക്കിയെടുത്തത്. എന്നാല്‍, കാര്‍ഷിക ബില്ലുകളില്‍ എന്‍ ഡി എയില്‍ ഭിന്നത തുടരുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാറിന് വലിയ പ്രതിസന്ധിയാണ്.


Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close