INDIANEWSTop News

കര്‍ഷക സമരം:തിങ്കളാഴ്ച വീണ്ടും ചര്‍ച്ച, പരാജയപ്പെട്ടാല്‍ റിപ്പബ്ലിക്ക് ദിനത്തില്‍ സമാന്തര പരേഡ്

ന്യൂഡല്‍ഹി: വിവാദ കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കാത്തതോടെ സമരം ശക്തമാക്കാനൊരുങ്ങി കര്‍ഷകര്‍. കേന്ദ്രവുമായി തിങ്കളാഴ്ച നടക്കുന്ന ചര്‍ച്ച പരാജയപ്പെട്ടാല്‍ സമാന്തര റിപ്പബ്ലിക് പരേഡ് നടത്തുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ പ്രഖ്യാപനം. രാജ്പഥില്‍ ഔദ്യോഗിക റിപ്പബ്ലിക് പരേഡ് സമാപിച്ചശേഷം ട്രാക്ടറുകളും ട്രോളികളും മറ്റു വാഹനങ്ങളുമായി കിസാന്‍ പരേഡ് നടത്തുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് ദര്‍ശന്‍പാല്‍ സിങ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഇനിയുള്ള ചര്‍ച്ചയിലും കേന്ദ്രം വഴങ്ങിയില്ലെങ്കില്‍ സമരത്തിന്റെ സ്വഭാവം കൂടുതല്‍ തീവ്രമാക്കാനുള്ള തയ്യാറെടുപ്പിലാണ് കര്‍ഷകര്‍. ഇതിന്റെ മുന്നോടിയായി ബുധനാഴ്ച കുണ്ട്ലി-മനേസര്‍-പല്‍വല്‍ ദേശീയപാതയില്‍ ആയിരത്തിലേറെ ട്രാക്ടറുകള്‍ അണിനിരത്തി റാലി നടത്തും. അന്നേദിവസം തന്നെ, ജയ്പുര്‍ ദേശീയപാതയില്‍ രണ്ടാഴ്ചയിലേറെയായി ഉപരോധം നടത്തുന്ന കര്‍ഷകര്‍ പോലീസ് തടസ്സം ഭേദിച്ച് ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്തു നീങ്ങും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close