INDIANEWSTop News

കര്‍ഷക സമരം പരാമര്‍ശിക്കാതെ പ്രധാനമന്ത്രിയുടെ മന്‍ കി ബാത്ത്

ന്യൂഡല്‍ഹി:കര്‍ഷക സമരം ശക്തമായിരിക്കെ സമരത്തെക്കുറിച്ച് ഒന്നും പ്രതികരിക്കാതെ മന്‍ കി ബാത്ത്.അതേസമയം സിഖ് ഗുരുക്കന്മാരുടെ ത്യാഗത്തിന്റെ കഥകള്‍ മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. 2020 ല്‍ ഉണ്ടായ പ്രതിസന്ധി പാഠം നാം മനസ്സിലാക്കി.അടുത്തവര്‍ഷം രോഗസൗഖ്യത്തിനാകും പ്രാധാന്യം. രാജ്യം സ്വയം പര്യപ്തതയുടെ പാതയിലാണെന്നും, നമ്മുടെ ഉത്പന്നങ്ങള്‍ പരമാവധി പ്രചരിപ്പിക്കുകയും, ഉപയോഗിക്കുകയും വേണമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

‘ഇന്ത്യയിലെ യുവാക്കളെ കാണുമ്പോള്‍ എനിക്ക് സന്തോഷവും ആശ്വാസവും തോന്നുന്നു. എന്റെ രാജ്യത്തെ യുവാക്കള്‍ക്ക് എന്തും ചെയ്യാന്‍ കഴിയുമെന്ന സമീപനമാണുള്ളത്. ഒരു വെല്ലുവിളിയും അവര്‍ക്ക് വളരെ വലുതല്ല. ഒന്നും അവരുടെ പരിധിക്കപ്പുറമല്ല’, മോദി പറഞ്ഞു.2021ല്‍ രോഗസൗഖ്യത്തിനാണ് മുന്‍ഗണന നല്‍കണം.എന്നാല്‍ ഓരോ പ്രതിസന്ധിയും നമ്മളെ ഓരോ പാഠങ്ങള്‍ പഠിപ്പിച്ചു.സ്വാശ്രയത്വമെന്ന വലിയ പാഠമാണ് ഈ കോവിഡ് പ്രതിസന്ധി പകര്‍ന്നു തന്നത്. സ്വാശ്രയത്വം തന്നെയാകണം പുതുവത്സര പ്രതിജ്ഞയെന്നും മോദി പറഞ്ഞു.

അതേസമയം, കര്‍ഷകര്‍ പ്രധാനമന്ത്രിയുടെ മന്‍ കീ ബാത് പ്രസംഗം ബഹിഷ്‌കരിച്ചു. സമരത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ബാത് കര്‍ഷകര്‍ ബഹിഷ്‌കരിച്ചത്. പ്രധാനമന്ത്രി പ്രസംഗിക്കുമ്പോള്‍ കൈയടിച്ചും പാത്രം കൊട്ടിയുമാണ് കര്‍ഷകര്‍ പ്രതിഷേധിച്ചത്.അതേസമയം, മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി സംസാരിക്കുന്നതിനിടെ സിംഘു അതിര്‍ത്തിയില്‍ കര്‍ഷകര്‍ പാത്രം കൊട്ടി പ്രതിഷേധിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close