INDIANEWS

കര്‍ഷക സമരം ശക്തിയോടെ, ഡല്‍ഹി – നോയിഡ അതിര്‍ത്തിയായ ചില്ല കര്‍ഷകര്‍ ഇന്ന് പൂര്‍ണമായി ഉപരോധിക്കും

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക പ്രതിഷേധം ശക്തമാകുന്നു. ഡല്‍ഹി – നോയിഡ അതിര്‍ത്തിയായ ചില്ല കര്‍ഷകര്‍ ഇന്ന് പൂര്‍ണമായി ഉപരോധിക്കും. രാജസ്ഥാന്‍, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് സ്ത്രീകള്‍ അടക്കമുള്ള കര്‍ഷക സംഘങ്ങള്‍ എത്തുന്നത് തുടരുകയാണ്. എന്നാല്‍ നിയമം എല്ലാവരും അംഗീകരിച്ചതാണെന്നും യഥാര്‍ഥ കര്‍ഷക സംഘടനകളുമായി ചര്‍ച്ച നടത്തുമെന്നും കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ പ്രതികരിച്ചു.ഡല്‍ഹി അതിര്‍ത്തികളിലെ കര്‍ഷക പ്രതിഷേധം 21ാം ദിവസത്തിലേക്ക് കടന്നു. ഓരോ ദിവസം പിന്നിടും തോറും കര്‍ഷരുടെ എണ്ണം വര്‍ധിക്കുന്നുണ്ട്. ഡല്‍ഹിയിലേക്കുള്ള പാതകള്‍ ഓരോന്നായി ഉപരോധിക്കുകയാണ്. ഇന്ന് ഡല്‍ഹി – നോയിഡ അതിര്‍ത്തിയായ ചില്ല കര്‍ഷകര്‍ പൂര്‍ണമായി ഉപരോധിക്കും. ഡല്‍ഹി – ആഗ്ര, ഡല്‍ഹി – ജയ്പൂര്‍ പാതകളിലെ ഉപരോധം തുടരുകയാണ്. മൂന്ന് നിയമങ്ങളും പിന്‍വലിക്കുമ്പോഴേ സമരം അവസാനിപ്പിക്കൂവെന്ന് കര്‍ഷകര്‍ ആവര്‍ത്തിക്കുന്നു.നിയമത്തെ പിന്തുണക്കുന്ന കര്‍ഷക സംഘടനകളുമായി കേന്ദ്ര മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തുന്നത് തുടരുകയാണ്. നിയമത്തെ അനുകൂലിച്ചുള്ള പ്രചാരണ പരിപാടികളും ബി.ജെ.പി ആരംഭിച്ചു. രാജ്യത്ത് ഉടനീളം ബി.ജെ.പി 700 യോഗങ്ങള്‍ സംഘടിപ്പിക്കും. അതേസമയം കര്‍ഷക സമരം സംബന്ധിച്ച് ഇന്ന് പരിഗണനക്ക് വരുന്ന ഒരു കൂട്ടം ഹരജികളിലെ സുപ്രിം കോടതിയുടെ പ്രതികരണം കര്‍ഷകര്‍ക്കും സര്‍ക്കാരിനും നിര്‍ണായകമാണ്

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close