INDIANEWSTop News

കര്‍ഷക സമരത്തിനിടയില്‍ തീവ്ര ഇടതുപക്ഷക്കും മാവോയിസ്റ്റുകളും തുഴഞ്ഞു കയറിയിട്ടുണ്ട്: കേന്ദ്ര ഭക്ഷ്യ മന്ത്രി പീയുഷ് ഗോയല്‍

ന്യൂഡല്‍ഹി: കര്‍ഷകപ്രക്ഷോഭകര്‍ക്കിടയില്‍ തീവ്ര ഇടതുപക്ഷ, മാവോയിസ്റ്റ് ശക്തികള്‍ നുഴഞ്ഞു കയറിയിട്ടുണ്ടെന്നാരോപിച്ച് കേന്ദ്ര ഭക്ഷ്യ മന്ത്രി പീയുഷ് ഗോയല്‍.ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പീയുഷ് ഗോയലിന്റെ ആരോപണം. കര്‍ഷക സമരത്തെ അട്ടിമറിക്കാനും , ലഹളയുണ്ടാക്കാനുമാണ് ഈ നുഴഞ്ഞു കയറ്റക്കാര്‍ ശ്രമിക്കുന്നത്. ഗുരുതരമായി കുറ്റാരോപണം നേരിടുന്ന കവികളേയും ബുദ്ധി ജീവികളേും മോചിപ്പിക്കണമെന്ന് ചില നേതാക്കള്‍ ആവശ്യപ്പെട്ടതായി വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. ഇത് തന്നെ നുഴഞ്ഞ് കയറ്റത്തിന്റെ തെളിവാണെന്നും കേന്ദ്ര ഭക്ഷ്യ മന്ത്രി പറഞ്ഞു. കര്‍ഷകര്‍ മാത്രമാണ് സമരം ചെയ്തിരുന്നതെങ്കില്‍ സമവായത്തിനുള്ള വഴി നേരത്തെ തന്നെ തെളിയുമായിരുന്നു. ചര്‍ച്ചയിലൂടെ മാത്രമേ പരിഹാരം ഉണ്ടാക്കാന്‍ സാധിക്കു. കര്‍ഷകര്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ പരിഗണിച്ച് പല തരത്തിലുള്ള ഉറപ്പുകള്‍ കേന്ദ്രം നല്‍കിയിട്ടും പ്രതിഷേധം തുടരുന്നത് ദൗര്‍ഭാഗ്യകരമാണെന്നും പീയുഷ് ഗോയല്‍ പറഞ്ഞു. വില്‍ക്കുന്ന വിലയില്‍ കര്‍ഷകനു തന്നെയാകും മേല്‍ക്കൈ എന്നും എല്ലാ വ്യാപാരികളേയും രജിസ്റ്റര്‍ ചെയ്യാമെന്നും പറഞ്ഞു. ഈ നിര്‍ദേശങ്ങളെല്ലാം വെച്ച് രേഖാമൂലം ഉറപ്പു നല്‍കിയിട്ടും പ്രതിഷേധം തുടരുന്നത് ദൗര്‍ഭാഗ്യകരമാണ്.കര്‍ഷകരുടെ നന്‍മക്കു വേണ്ടിയുള്ള ഭേദഗതികളാണ് നടപ്പാക്കിയത്. വിവാദ കര്‍ഷക ബില്ലുകള്‍ പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന തീരുമാനത്തിലാണ് കര്‍ഷകര്‍. കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വെച്ച അഞ്ചിന നിര്‍ദേശങ്ങളടക്കം കര്‍ഷകര്‍ തള്ളി. എന്നാല്‍ കര്‍ഷക ബില്ലുകള്‍ പിന്‍വലിക്കാന്‍ സാധിക്കില്ലെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍. ബില്ലുകള്‍ പിന്‍വലിക്കാതെ മറ്റ് ചര്‍ച്ചകള്‍ക്കൊന്നും ഇല്ലെന്ന് കര്‍ഷ സംഘടനകള്‍ വ്യക്തമാക്കി കഴിഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close