INDIANEWS

കര്‍ഷക സമരത്തിനിടെ അഭിഭാഷകന്‍ ആത്മഹത്യ ചെയതു

ന്യൂഡല്‍ഹി: കര്‍ഷക സമരത്തിനിടെ അഭിഭാഷകന്‍ ആത്മഹത്യ ചെയതു. കര്‍ഷക പ്രക്ഷോഭം കനക്കുന്ന ടിക്‌രി അതിര്‍ത്തിയിലാണ് സംഭവം.ഞായറാഴ്ച രാവിലെ അഭിഭാഷകനായ അമര്‍ജിത്ത് സിങ് വിഷം കഴിക്കുകയായിരുന്നു. ഉടന്‍ തന്നെ ഇദ്ദേഹത്തെ സിവില്‍ ആശുപത്രിയിലെത്തിച്ചു. അവിടെനിന്ന് പ്രാഥമിക ശുശ്രൂഷ നല്‍കിയശേഷം റോഹ്ത്തക്കിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അത്യാസന്ന നിലയിലായിരുന്ന അദ്ദേഹം ഉച്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്ന കര്‍ഷകരെ പിന്തുണ അറിയിച്ചായിരുന്നു അദ്ദേഹത്തിന്റെ ആത്മഹത്യ. ഇദ്ദേഹത്തില്‍നിന്ന് ആത്മഹത്യക്കുറിപ്പും കണ്ടെടുത്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.ഫസീല്‍ക്കയിലെ ജലാലബാദ് ബാര്‍ അസോസിയേഷനിലെ അംഗമാണ് അമര്‍ജീത്. കര്‍ഷക സമരത്തിനിടെ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. അതിശൈത്യവും പ്രായാധിക്യവുമാണ് മിക്കവരുടെയും മരണകാരണം.പ്രധാനമന്ത്രിക്കുള്ള കത്തിന്റെ രൂപത്തിലാണ് അദ്ദേഹത്തിന്റെ ആത്മഹത്യകുറിപ്പ്. കേന്ദ്രത്തിന്റെ മൂന്നു കാര്‍ഷിക നിയമങ്ങളും കര്‍ഷകര്‍ക്കെതിരാണെന്നും ഇതുവഴി തൊഴില്‍ ഇല്ലാതാകുമെന്നും കത്തില്‍ പറയുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close