INDIANEWSTop News

കര്‍ഷക- സര്‍ക്കാര്‍ ചര്‍ച്ചയില്‍ നാടകീയ രംഗങ്ങള്‍, കര്‍ഷകര്‍ പ്രതിഷേധിച്ച് മൗനവൃതത്തില്‍

ന്യൂഡല്‍ഹി:നാടകീയ രംഗങ്ങള്‍ അറങ്ങേറി കകര്‍ഷക സംഘടന നേതാക്കളും കേന്ദ്രമന്ത്രിമാരും നടത്തുന്ന എട്ടാം വട്ട ചര്‍ച്ച . കര്‍ഷക നിയമം പിന്‍വലിക്കുന്നത് സംബന്ധിച്ച ചര്‍ച്ചയില്‍ തീരുമാനമാകാത്തതില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ മൗനവ്രതത്തിലാണ്. നിയമം പിന്‍വലിക്കുന്ന കാര്യത്തില്‍ നിലപാട് വ്യക്തമാകാതെ സംസാരിക്കില്ലെന്ന കര്‍ഷകര്‍ വ്യക്തമാക്കി. നിയമം പിന്‍വലിച്ചാല്‍ മാത്രം തിരിച്ചു പോകുമെന്ന പ്ലക്കാര്‍ഡുകളടക്കം ഉയര്‍ത്തിയാണ് ചര്‍ച്ചയ്ക്കിടെ കര്‍ഷക നേതാക്കള്‍ പ്രതിഷേധിക്കുന്നത്. ഇതോടെ ചര്‍ച്ചക്കെത്തിയ കേന്ദ്ര മന്ത്രിമാര്‍ പ്രത്യേകം യോഗം ചേരുകയാണ്. കൃഷി സെക്രട്ടറി സഞ്ജയ് അഗര്‍വാള്‍ കര്‍ഷകരെ അനുനയിപ്പിക്കാന്‍ ശ്രമം നടത്തുന്നു.അതേ സമയം ജനാധിപത്യത്തില്‍ ചര്‍ച്ചയിലൂടെ മാത്രമേ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനാകൂവെന്നും ചര്‍ച്ചയില്‍ നിന്ന് പിന്‍മാറുന്ന നിലപാട് കര്‍ഷക സംഘടനകള്‍ കൈകൊള്ളരുതെന്ന് കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ആവശ്യപ്പെട്ടു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close