
കൊച്ചി; കഥകളി ചെണ്ട ആചാര്യന് കലാമണ്ഡലം കേശവ പൊതുവാള് അന്തരിച്ചു. 89 വയസായിരുന്നു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെയായിരുന്നു അന്ത്യം. കോവിഡ് ബാധിച്ച് കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നെങ്കിലും കഴിഞ്ഞ ദിവസം പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു.ഒരു വര്‍ഷത്തിലേറെയായി വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് തൃപ്പൂണിത്തുറയിലെ അച്യുതമന്ദിരത്തില് വിശ്രമത്തില്‍ കഴിയുകയായിരുന്നു.
ആര്‍എല്‍വി കോളജിലെ മുന്‍ അധ്യാപകനായിരുന്നു. തായമ്പകയില്‍ നിന്നാണ് കേശവ പൊതുവാള് കഥകളിച്ചെണ്ടയിലേക്ക് എത്തുന്നത്. പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ വൃശ്ചികോത്സവത്തിനു മുടക്കമില്ലാതെ അര നൂറ്റാണ്ടിലേറെ തുടര്‍ച്ചയായി താളമിട്ട് അദ്ദേഹം റെക്കോഡ് സ്വന്തമാക്കിയിട്ടുണ്ട്.കുറ്റിപ്പുറം അച്യുത പൊതുവാളിന്റേയും കോങ്ങോട്ടില്‍ കുഞ്ഞുകുട്ടി പൊതുവാളിന്റേയും മകനാണ്. കേരളത്തില്‍ മാത്രം ഒതുങ്ങിനില്ക്കുന്നതല്ല കേശവ പൊതുവാളിന്റെ ചെണ്ട വൈദ?ഗ്ദ്യം. ജര്‍മനിയിലും റഷ്യയിലും ഇന്ത്യയിലെ ഒട്ടുമിക്ക നഗരങ്ങളിലും കഥകളിക്കു ചെണ്ട അവതരിപ്പിച്ചു. ഭാര്യ: കെ.പി.രാധാ പൊതുവാള്‍സ്യാര്‍, മക്കള്‍: ചിത്രലേഖ, പരേതനായ കലാമണ്ഡലം ശശികുമാര്‍, മരുമകന്: കെ.എം.രാജന് (നേവല്‍ ബേസ് ഉദ്യോഗസ്ഥന്). സംസ്കാരം ഇന്നു നടത്തും.