Social MediaTop News

‘കലാലയങ്ങളെ മനോഹരങ്ങളാക്കുന്നത് കലകളാണ്; തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഗഡീസ് ആയോണ്ട് പറയാണ്, സംഗതി പൊരിച്ചൂ ട്ടാ’; സംഘപരിവാർ കേന്ദ്രങ്ങൾ ലൗ ജിഹാദ് ആരോപിച്ച് വേട്ടയാടുമ്പോൾ ജാനകിയേയും നവീനേയും അഭിനന്ദിച്ച് സന്ദീപ് വാര്യർ

വൈറൽ ഡാൻസിലെ മെഡിക്കൽ വിദ്യാർത്ഥികൾക്ക് ബിജെപി നേതാവ് സന്ദീപ് വാര്യരുടെ അഭിനന്ദനം. സംഘപരിവാർ കേന്ദ്രങ്ങൾ ലൗ ജിഹാദ് ആരോപണവുമായി മെഡിക്കൽ വിദ്യാർത്ഥികളായ ജാനകിയേയും നവീനേയും വിമർശിക്കുമ്പോഴാണ് ബിജെപി വക്താവ് അഭിനന്ദനവുമായി രം​ഗത്തെത്തിയത്. കലാലയങ്ങളെ മനോഹരങ്ങളാക്കുന്നത് കലകളാണെന്നും ജാനകി ഓംകുമാറിനും നവീന്‍ റസാഖിനും അഭിനന്ദനങ്ങളെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ജാനകി ഓംകുമാറിനും നവീന്‍ റസാഖിനും അഭിനന്ദനങ്ങള്‍. കൂടുതല്‍ മികച്ച പ്രകടനങ്ങളുമായ് മുന്നോട്ട് വരാന്‍ കഴിയട്ടെ ഇരുവര്‍ക്കും. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഗഡീസ് ആയോണ്ട് പറയാണ്. സംഗതി പൊരിച്ചൂ ട്ടാ. ഒരുപാട് ഇഷ്ടം തോന്നിയ ഒന്നാണ് ജാനകിയുടെയും നവീന്റെയും ഡാന്‍സ് വീഡിയോ. പല തവണ ആവര്‍ത്തിച്ച് കണ്ടിരുന്നെന്നും സന്ദീപ് പാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ജാനകിയുടെ എക്‌സ്പ്രഷന്‍സ് അവരുടെ പ്രകടനത്തെ മറ്റൊരു തലത്തിലേക്കെത്തിച്ചു. അവരുടെ ഒരു ഇന്റര്‍വ്യൂവില്‍ വെറും രണ്ടു മണിക്കൂര്‍ കൊണ്ടാണ് ഇത് കൊറിയോഗ്രഫി ചെയ്‌തെടുത്തതെന്നും കണ്ടു.

ഡാന്‍സ് വീഡിയോയിലുള്ള വിദ്യാര്‍ത്ഥികളുടെ മതം ചൂണ്ടിക്കാട്ടി ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള വിദ്വേഷ ആരോപണങ്ങള്‍ ഒരു വിഭാഗം ആളുകള്‍ പ്രചരിപ്പിക്കുന്നതിനിടെയാണ് ബിജെപി നേതാവിന്റെ പ്രതികരണം. നവീനും ജാനകിക്കുമെതിരെ വിദ്വേഷപ്രതികരണവുമായി അഭിഭാഷകന്‍ കൃഷ്ണരാജ് വീണ്ടും രംഗത്തെത്തി. നവീന്‍ കെ റസാക്ക് എന്ന പേര് റസാഖ് എന്നാക്കി മാറ്റിയാണ് കൃഷ്ണരാജ് വീണ്ടും ലൗ ജിഹാദ് പരാമര്‍ശവുമായി രംഗത്തെത്തിയത്. തന്റെ മുന്‍പോസ്റ്റ് ജിഹാദികളുടെ മണ്ടയ്ക്ക് തന്നെ കൊണ്ടെന്നും അതോടെ ജിഹാദി മാധ്യമങ്ങള്‍ ഇളകിയാടിയെന്നും കൃഷ്ണരാജ് പറഞ്ഞു. ആശയവും സന്ദേശവും എത്തേണ്ട സ്ഥലത്ത് തന്നെയെത്തിയെന്നും അതില്‍ താന്‍ ചാരിതാര്‍ത്ഥ്യനായെന്നും കൃഷ്ണരാജ് പോസ്റ്റില്‍ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close