MoviesNEWS

വെൻ ലവ് ക്ലിക്സ് ശ്രദ്ധേയമാകുന്നു

ആദ്യ നോട്ടത്തിൽ തന്നെ പ്രണയം തോന്നിയിട്ടുണ്ടോ? ആ തോന്നലിനു പുതിയൊരു ദൃശ്യഭാഷ നൽകികൊണ്ട് നിങ്ങൾക്കായി മനോഹരമായ ഒരു പ്രണയഗാനം അണിയിച്ചൊരുക്കിയിരിക്കുകയാണ് ഒരു കൂട്ടം പുതുമുഖങ്ങൾ.

ക്രിസ്തുമസ് ദിനത്തിൽ പുറത്തിറങ്ങിയ വെൻ ലവ് ക്ലിക്സ് എന്ന മ്യൂസിക്കൽ ആൽബം സംവിധാനം ചെയ്തിരിക്കുന്നത് അഖിൽ സി. ആന്റണിയാണ്. ഗോവിന്ദ് കൃഷ്ണയാണ് വരികൾ എഴുതിയതും ഈണം നൽകിയിരിക്കുന്നതും.

ബാഗ് ഓഫ് സ്ക്രിപ്റ്റ്സ്സിന്റെ യൂട്യൂബ് ചാനലിൽ ആണ് രാജകൊട്ടാരത്തിൽ എന്ന് തുടങ്ങുന്ന ഈ പ്രണയഗാനം പുറത്തിറങ്ങിയിരിക്കുന്നത്. നിഷാദ് ഛായാഗ്രഹണവും സനൂപ് സന്നിവേശവും നിർവഹിച്ചിരിക്കുന്ന ഈ യുഗ്മ ഗാനത്തിൽ സിദ്ധാർഥ് മേനോൻ, സ്വസ്തിക് പ്രതാപൻ, അഭിരാമി എ.എസ്., അഞ്ജന മോഹൻ, കണ്ണൻ നാരായണൻ, ഷിനു ഷാജി, ഹൃതിക് എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.
https://www.youtube.com/watch?v=GltnW2yGmvg&t=2s

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close