കാഞ്ഞങ്ങാട്: പെരുങ്കളിയാട്ടത്തിന് ഏഴു നൂറ്റാണ്ടുകള്‍ക്ക് ശേഷം വിളമ്പരമായി. കാസര്‍ഗോഡ് പെരിയ കല്യോട്ട് ഭഗവതി ക്ഷേത്ര കഴകത്തിലാണ് ഡിസംബറില്‍ നടക്കുന്ന കളിയാട്ടത്തിന് വിളംബരമായത്.
2019 ഡിസംബര്‍ മാസത്തില്‍ നടക്കുന്ന കളിയാട്ടത്തിന് മുന്നോടിയായിട്ടാണ് നാടറിയിക്കല്‍ ചടങ്ങാണ് നടന്നത്. ക്ഷേത്രനട തുറന്ന് ഇരിവല്‍ ഐ.കെ കേശവതന്ത്രി, ഐ.കെ കൃഷ്ണദാസ് തന്ത്രി എന്നിവര്‍ പെരുങ്കളിയാട്ടത്തിനായി ഭഗവതിയുടെ അനുവാദം വാങ്ങി. തുടര്‍ന്ന് കഴകം മൂത്തായരായ കല്യോടന്‍ കണ്ണന്‍ മൂത്തായര്‍ കഴകത്തില്‍ പെരുങ്കളിയാട്ടം നടക്കുന്നതായി മൂന്ന് തവണ ചൊല്ലി നാടറിയിച്ചു.
ഭക്തജന സംഗമത്തിന്റെ ഉദ്ഘാടനം എം.എല്‍ എ.കെ കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ നിരവധി പേര്‍ പങ്കെടുത്തിരുന്നു..https://mediamangalam.com/archives/1528
കല്യോട്ട് ഭഗവതി ക്ഷേത്രത്തില്‍ പെരുങ്കളിയാട്ട വിളംബരം
