
ചെന്നൈ: കല്ല് പെറുക്കി എറിഞ്ഞതില്‍ പ്രകോപിതനായ കൗമാരക്കാരന് എട്ട് വയസുകാരിയെ ദാരുണമായി കൊലപ്പെടുത്തി. കൊലയ്ക്കു ശേഷം മൃതദേഹം കനാലില്‍ തള്ളി. തമിഴ്നാട്ടിലെ കല്വിലായിലാണ് നാടിനെ നടുക്കിയ ദാരുണ സംഭവം നടന്നത്. പെണ്‍കുട്ടിയുടെ അയല്‍ക്കാരനുള്‍പ്പെടെ 19 വയസുകാരായ രണ്ടു പേരാണ് കേസിലെ പ്രതികള്‍.
കൊല്ലപ്പെട്ട പെണ്‍കുഞ്ഞിന്റെ അയല്‍ക്കാരനാണ് പ്രതികളിലൊരാള്‍. സ്ഥിരമായി പെണ്‍കുട്ടി ഈ വീട്ടില്‍ ടിവി കാണാന്‍ പോകാറുണ്ടായിരുന്നു. കുട്ടി വീട്ടില്‍ ചെന്ന സമയം ബുദ്ധി വൈകല്യമുള്ള പിതാവിനോട് പ്രതി വാക്കു തര്‍ക്കമുണ്ടാക്കുകയായിരുന്നു. കുട്ടിയോടും പ്രതി ദേഷ്യപ്പെട്ടു. ഇതിനെ തുടര്‍ന്ന് കുട്ടി പ്രതിയെ കല്ല് പെറുക്കി എറിഞ്ഞു. ഇതില്‍ പ്രകോപിതനായ പ്രതി കുട്ടിയെ കഴുത്തില്‍ ഞെക്കി. ബോധരഹിതയായ കുട്ടിയെ പ്രതി സുഹൃത്തിന്റെ സഹായത്തോടെ വീപ്പയ്ക്കുള്ളിലാക്കിയതിനു ശേഷം കനാലില്‍ തള്ളുകയായിരുന്നു. പ്രതികളെ സത്തന്കുളം പോലീസ് അറസ്റ്റു ചെയ്തു.