KERALANEWS

കല്‍പ്പറ്റ നിയമസഭാ സീറ്റ് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ്, മത്സര രംഗത്ത് നിരവധി പേര്‍ പരിഗണനയില്‍

കല്‍പറ്റ:നിയമസഭ തെരഞ്ഞെടുപ്പില്‍ കല്‍പ്പറ്റ നിയമസഭാ സീറ്റ് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ്. മണ്ഡലം കമ്മിറ്റി പ്രമേയം ജില്ലാ കമ്മിറ്റി അംഗീകരിച്ചു. എല്‍ജെഡിയുടെ സിറ്റിങ് സീറ്റായിരുന്നു കല്‍പ്പറ്റ. സംസ്ഥാന കമ്മിറ്റിക്ക് അനുകൂല നിലപാടെന്ന് നേതാക്കള്‍ പ്രതികരിച്ചു.

എല്‍ജെഡി യുഡിഎഫ് വിട്ടതോടെയാണ് മുസ്ലീംലീഗ് അവകാശമുന്നയിച്ചത്.ലീഗിന് മത്സരിക്കാന്‍ സീറ്റ് ഇല്ലാത്ത ജില്ല എന്ന നിലയിലും തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനം കണക്കിലെടുത്തും കല്‍പ്പറ്റ നല്‍കണമെന്നാണ് ആവശ്യം.

കോഴിക്കോട് ജില്ലയില്‍ അധികമായി രണ്ട് സീറ്റുകള്‍ വാങ്ങണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിയോട് ഔദ്യോഗികമായി ആവശ്യപ്പെടുകയുണ്ടായി. വടകര, പേരാമ്പ്ര, ബേപ്പൂര്‍ സീറ്റുകളില്‍ ഏതെങ്കിലും രണ്ട് സീറ്റുകള്‍ വേണമെന്നാണ് നിലപാട്. കഴിഞ്ഞ തവണ മത്സരിച്ച ബാലുശ്ശേരിക്ക് പകരം മുമ്പുണ്ടായിരുന്ന കുന്ദമംഗലം തിരികെ വാങ്ങണമെന്നും സംസ്ഥാന കമ്മിറ്റി പ്രതിനിധിയായി എത്തിയ കെപിഎ മജീദിനോട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close