KERALANEWS

കളമശേരി എആര്‍ ക്യാംപില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ആത്‍മഹത്യ ചെയ്ത നിലയിൽ

കൊച്ചി: കളമശേരി എആര്‍ ക്യാംപില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി. ഗ്രേഡ് എസ്ഐ പി.കെ. അയ്യപ്പനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 52 വയസായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടികളാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. പെരുമ്പാവൂര്‍ സ്വദേശിയാണ് പി.കെ. അയ്യപ്പന്‍

പെരുമ്പാവൂരിലെ പോലീസ് ക്യാമ്പ് ക്യാന്റീനിലെ അസിസ്റ്റന്റ് മാനേജരുടെ ചുമതലകൂടി ഇദ്ദേഹത്തിനുണ്ടായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം ആലപ്പുഴയിലേക്ക് സ്ഥലമാറ്റം ഉണ്ടായി. ഇതേ തുടർന്ന് ക്വാർട്ടേഴ്സ് ഒഴിയുകയും പെരുമ്പാവൂരിൽ തറവാടിന് സമീപത്തുള്ള വീട്ടിലായിരുന്നു താമസിച്ചിരുന്നത്. തുടർന്ന് ഇന്നലെ ഉച്ചയോടെ ക്വാർട്ടേഴ്സിലെത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. രാത്രി പത്ത് മണിയോടെയാണ് സംഭവം പുറം ലോകമറിയുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close